Latest NewsNewsLife StyleDevotionalSpirituality

വീട്ടിൽ ശംഖ് സൂക്ഷിക്കുന്നത് ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരും

 

 

മിക്ക ആളുകളുടെയും സ്വപ്നമാണ് വിദേശയാത്ര. അവസാന നിമിഷത്തിൽ പോലും മുടങ്ങിപോകുന്ന പല യാത്രകളുമുണ്ട്. ഇത് വിനോദയാത്രയാകാം അല്ലെങ്കിൽ, ജോലിസംബന്ധ യാത്രകളാകാം. വാസ്തു പ്രകാരം ചിലകാര്യങ്ങൾ ചെയ്താൽ വിദേശയാത്രയ്ക്കുള്ള ഭാഗ്യമുണ്ടാകുമെന്നാണ് ആചാര്യൻമാർ പറയുന്നത്.

യാത്രാഭാഗ്യം കൊണ്ട് വരുന്ന ദിക്കാണ് വടക്ക് പടിഞ്ഞാറ്. ഒരു വീടിന്റെ ഏറ്റവും പ്രധാനമായ ഭാഗമാണിത്. ജോലിയിൽ വിജയം വരിക്കുവാനും ഈ സ്ഥലം പ്രധാനമാണ്. ഇങ്ങനെയുള്ള ആവശ്യങ്ങൾക്കായി ശ്രമിക്കുമ്പോൾ വീടിന്റെ ഈ ഭാഗം വൃത്തിയാക്കാൻ ശ്രദ്ധിച്ചാൽ ഫലം ഇരട്ടിയാകുമെന്നാണ് വിശ്വാസം.

യാത്രയാണ് ലക്ഷ്യമെങ്കിൽ, പോകേണ്ട സ്ഥലത്തിന്റെ പടങ്ങളോ പുസ്തകങ്ങളോ ഈ ഭാഗത്ത് സൂക്ഷിക്കുന്നതും ഉത്തമമാണ്. മാത്രവുമല്ല, ഇവിടെ ഒരു ഗ്ലോബ് സൂക്ഷിക്കുന്നതിലൂടെ വിദേശയാത്രക്കുള്ള സാധ്യത കൂടുമെന്നാണ് വിശ്വാസം. ഇതിന് യാതൊരുവിധ പ്രശ്‌നമോ കേടുകളോ വരാതെ സൂക്ഷിക്കേണ്ടതുമാണ്.

വീട്ടിൽ ശംഖ് സൂക്ഷിക്കുന്നത് ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം. സമ്പത്തും ഐശ്വര്യവും നൽകുന്ന ഒന്നാണ് ശംഖെന്നാണ് വിശ്വാസം. വീട്ടിലുള്ള എല്ലാ പ്രതികൂല ഊർജ്ജത്തേയും നശിപ്പിക്കുവാൻ ശംഖിന് കഴിയുമെന്നും ഇത് വീട്ടിൽ വയ്ക്കുന്നതോടെ ഭാഗ്യം നിറയുമെന്നും വിശ്വസിക്കുന്നു. വീടിന്റെ തെക്ക് ഭാഗത്താണ് ഇത് സൂക്ഷിക്കുവാൻ ഉത്തമമായി പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button