Latest NewsKeralaNews

കുട്ടിയെ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ പങ്കെടുപ്പിച്ചത് പിതാവ് : വിശദാംശങ്ങള്‍ പുറത്ത്

കുട്ടിയെ പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധ പ്രകടനങ്ങളില്‍ ഉള്‍പ്പെടെ പിതാവ് പങ്കെടുപ്പിച്ചിട്ടുണ്ടെന്നാണ് വിവരം

ആലപ്പുഴ: ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയെ തിരിച്ചറിഞ്ഞതോടെ, കുടുംബം ഒളിവിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മാതാപിതാക്കളെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതോടെ, പോലീസിനെ ഭയന്നാണ് കുടുംബം ഒളിവില്‍ പോയിരിക്കുന്നത്.

Read Also: സ്വർണ്ണക്കടത്ത് വിമാന ജീവനക്കാർ വഴിയും: കരിപ്പൂരിൽ അറസ്റ്റിലായത് എയർ ഇന്ത്യ ജീവനക്കാരൻ

കുട്ടിയെ പോപ്പുലര്‍ഫ്രണ്ട് റാലിയ്‌ക്കെത്തിച്ചത് പിതാവാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണ് കുട്ടിയുടെ പിതാവ്. കുട്ടിയെ പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധ പ്രകടനങ്ങളില്‍ ഉള്‍പ്പെടെ, പിതാവ് പങ്കെടുപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

തോപ്പുംപടി സ്വദേശിയാണ് കുട്ടിയെന്ന് തിരിച്ചറിഞ്ഞതോടെ, മാതാപിതാക്കളെ കസ്റ്റഡിയില്‍ എടുക്കാന്‍ ആലപ്പുഴയില്‍ നിന്നുള്ള പോലീസ് സംഘം വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍, വീട് അടച്ചിട്ട നിലയില്‍ ആയിരുന്നു. ഫോണില്‍ ഉള്‍പ്പെടെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഫലം കണ്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button