KozhikodeKeralaNattuvarthaLatest NewsNews

സെക്സ് റാക്കറ്റ് കേന്ദ്രീകരിച്ചിരുന്ന ഫ്ലാറ്റില്‍ അതിക്രമിച്ച്‌ കയറി ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാക്കള്‍ അറസ്റ്റില്‍

ചേവായൂര്‍ കാളാണ്ടിതാഴം കീഴ്മനതാഴത്തു വീട്ടില്‍ അരുണ്‍ ദാസ് (28) ബേപ്പൂര്‍ മാളിയേക്കല്‍ പറമ്പില്‍ ഇസ്മായില്‍ (25), മുണ്ടിക്കല്‍താഴം തെക്കേമന ഇടത്തുപറമ്പില്‍ അപ്പു എന്ന അമല്‍ (22 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് സെക്സ് റാക്കറ്റ് കേന്ദ്രീകരിച്ചിരുന്ന ഒഴുകരയിലെ ഫ്ലാറ്റില്‍ അതിക്രമിച്ച്‌ കയറി ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാക്കള്‍ അറസ്റ്റില്‍. ചേവായൂര്‍ കാളാണ്ടിതാഴം കീഴ്മനതാഴത്തു വീട്ടില്‍ അരുണ്‍ ദാസ് (28) ബേപ്പൂര്‍ മാളിയേക്കല്‍ പറമ്പില്‍ ഇസ്മായില്‍ (25), മുണ്ടിക്കല്‍താഴം തെക്കേമന ഇടത്തുപറമ്പില്‍ അപ്പു എന്ന അമല്‍ (22 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച വൈകിട്ട് എട്ടു മണിയോടെയാണ് സംഭവം. ഒഴുകരയിലെ നെസ്റ്റ് അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ചാണ് സെക്സ് റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെയുള്ള യുവതികളെയും യുവാക്കളെയും ആക്രമിച്ചും ഭീഷണിപ്പെടുത്തിയും 17000 രൂപയും മൊബൈല്‍ ഫോണുകളും ജാക്കറ്റും വിലകൂടിയ സണ്‍ഗ്ലാസുമാണ് പ്രതികള്‍ കവര്‍ന്നത്.

Read Also : ഹെൽത്ത് കെയർ നിക്ഷേപം സ്വീകരിക്കാനൊരുങ്ങി കാർകിനോസ്

മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ കെ സുദര്‍ശന്‍, ഇന്‍സ്പെക്ടര്‍ ബെന്നി ലാലു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button