ThiruvananthapuramNattuvarthaLatest NewsKeralaNews

പിസി ജോർജ് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ: അറസ്റ്റിന് സാധ്യത

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ ചോദ്യം ചെയ്യലിനായി മുൻ എംഎൽഎ പിസി ജോർജ് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായി. കോടതി വിധിക്ക് പിന്നാലെ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യാനായി വിഴിഞ്ഞം സിഐയും സംഘവും പാലാരിവട്ടത്തേക്ക് തിരിച്ചു. പിസി ജോര്‍ജിന് പിന്തുണയുമായി പികെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ എന്നിവർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കള്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്.

മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ നേരത്തെ,  പിസി ജോർജിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച്, തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. അന്വേഷണത്തിന്റെ ഭാഗമായി, ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർക്ക് പിസി ജോർജിനെ അറസ്റ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി. വെണ്ണല ക്ഷേത്രത്തിൽ പിസി ജോർജ് നടത്തിയ പ്രസംഗത്തിന്റെ സിഡി, പൊലീസ് തെളിവായി കോടതിയിൽ സമർപ്പിച്ചിരുന്നു.

ജീവന്‍ രക്ഷാ ബോധവത്കരണ പരിപാടിയുമായി ‘എമര്‍ജന്‍സ് 2022’: മൂന്ന് ദിവസങ്ങളിലായി 18 കേന്ദ്രങ്ങളില്‍

അതേസമയം, ഭരണഘടന അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യം ഉപയോഗിച്ചാണ് പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതെന്നും, മത വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്നും പിസി ജോർജിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തി എന്ന നിലയിലാണ് പ്രസംഗം നടത്തിയതെന്നും അതിനെ മതവിദ്വേഷ പ്രസംഗമായി കണക്കാക്കാൻ കഴിയില്ലെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

കേസിൽ മെയ് ഒന്നാം തീയതിയാണ് പിസി ജോർജിനു കോടതി ജാമ്യം അനുവദിച്ചത്. പൊലീസ് ദുർബ്ബലമായ റിപ്പോർട്ട് സമർപിച്ചതിനെ തുടർന്നാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ്, പിസി ജോർജിന്റെ ജാമ്യം റദ്ദാക്കാൻ സർക്കാർ വീണ്ടും കോടതിയെ സമീപിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button