രാജ്യത്തെ എസ്ബിഐ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുനൽകി കേന്ദ്രസർക്കാർ. പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം, പണവും വ്യക്തിഗത വിവരങ്ങളും മോഷ്ടിക്കാൻ തട്ടിപ്പുകാർ ഉപയോഗിക്കുന്ന പുതിയ എസ്എംഎസ് സ്കാം സംബന്ധിച്ചാണ് മുന്നറിയിപ്പ് നൽകിയത്.
എസ്ബിഐ ഉപയോക്താക്കളോട് തങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതായി അറിയിക്കുന്ന സന്ദേശങ്ങളോട് ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം. ആദ്യഘട്ടമെന്ന നിലയിൽ, തട്ടിപ്പുകാർ എസ്എംഎസ് വഴിയാണ് ഉപയോക്താക്കളെ ബന്ധപ്പെടുന്നത്. അതിനാൽ, ഇത്തരം സന്ദേശങ്ങളോടും കോളുകളോടും പ്രതികരിക്കരുതെന്ന് പിഐബി ട്വിറ്റർ പോസ്റ്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ, എസ്എംഎസ് സ്കാം വഴി ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ബാങ്ക് എല്ലായ്പ്പോഴും ഒരു ഔദ്യോഗിക ബാങ്ക് കോണ്ടാക്ടിൽ നിന്ന് മാത്രമാണ് എസ്എംഎസ് അയക്കുക.
Post Your Comments