PalakkadNattuvarthaLatest NewsKeralaNews

പതിന്നാലുകാരിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം: മദ്രസ അദ്ധ്യാപകൻ പോക്‌സോ കേസിൽ പിടിയിൽ

പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മദ്രസ അദ്ധ്യാപകൻ പിടിയിൽ. പതിന്നാലുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച, ശ്രീകൃഷ്ണപുരം ആലിപ്പറമ്പ് സ്വദേശി ഉസ്മാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മെയ് 22ന് നടന്ന സംഭവത്തിൽ വിദ്യാർത്ഥിനിയെ കാറിൽ കയറ്റിക്കൊണ്ടുപോയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. വിദ്യാർത്ഥിനി സംഭവത്തെക്കുറിച്ച് ചൈൽഡ് ലൈൻ പ്രവർത്തകരോട് വെളിപ്പെടുത്തി. ഇതേത്തുടർന്ന് ചൈൽഡ്‌ലൈൻ പ്രവർത്തകർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

വൈദ്യശാസ്ത്ര ലോകം കോഴിക്കോട്ടേക്ക്: ഏഷ്യയിലെ ഏറ്റവും വലിയ എമര്‍ജന്‍സി കോണ്‍ക്ലേവിന്റെ ആദ്യ ഘട്ടം ആരംഭിച്ചു

പോലീസ് നടത്തിയ അന്വേഷണത്തിൽ പരാതി സത്യമാണെന്ന് തെളിഞ്ഞു. തുടർന്ന് പ്രതി ഉസ്മാനെ പോക്‌സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ശേഷം ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button