KeralaLatest NewsNews

എഐവൈഎഫ് നേതാവ് അറസ്റ്റിൽ, സമരക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി കവരത്തി എസ്‌ഐ: സമര പോരാളികൾക്ക് അഭിവാദ്യങ്ങളുമായി ഐഷ

സഖാവ് നസീറിനെ ഒരു പ്രകോപനവുമില്ലാതെ പോലിസ് അറസ്റ്റ് ചെയ്തതിൽ ശക്തമായി പ്രതിഷേധിക്കുന്നു: ഐഷ

കവരത്തി: ലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ അനീതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എന്‍സിപി നടത്തിയ സമരത്തിനിടയിൽ തോക്കുചൂണ്ടി കവരത്തി എസ്‌ഐ അമീര്‍ ബിന്‍ മുഹമ്മദ്. റദ്ദാക്കിയ യാത്രാക്കപ്പലുകള്‍ പുനഃസ്ഥാപിക്കുക, ചികിത്സ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ജനദ്രോഹ നയങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സ്ത്രീകൾ ഉൾപ്പെടുള്ളവർ അണിനിരന്ന സമരം.

ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തി ദ്വീപില്‍ മാസങ്ങളായി ഗൈനകോളജി ഡോക്ടര്‍ ഇല്ലാത്തത് കാരണം ഗര്‍ഭിണികള്‍ ബുദ്ധിമുട്ടുകയാണെന്നും ഈ പ്രതിസന്ധി പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് മെഡിക്കല്‍ ഡയറക്ടറെ കാണാന്‍ പോയ എഐവൈഎഫ് പ്രസിഡന്റ് നസീറിനെ ഒരു പ്രകോപനവുമില്ലാതെ പോലീസ് അറസ്റ്റ് ചെയ്‌തെന്നും ആരോപണമുണ്ട്. ഈ വിഷയത്തിൽ എല്ലാ സമരക്കാർക്കും അഭിവാദ്യങ്ങൾ അർപ്പിച്ച് സിനിമ പ്രവർത്തക ഐഷ.

read also: മോളേ അവനുമായി എന്തെങ്കിലും പ്രശ്നമുണ്ടോ? നീ ഇവിടെ നിന്നാൽ അവൻ്റെ കാര്യമെങ്ങനാ? ചോദ്യങ്ങളെക്കുറിച്ച് ഫൗസിയ

ഗൈനകോളജിസ്റ്റ് ഡോക്ടർ ഇല്ലാത്തത് കാരണം പ്രെഗ്നന്റ് ആയ സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് മെഡിക്കൽ ഡയറക്ടറുടെ ശ്രദ്ധയിൽപ്പെടുത്താൻ പോയ സഖാവ് നസീറിനെ ഒരു പ്രകോപനവുമില്ലാതെ പോലിസ് അറസ്റ്റ് ചെയ്തതിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ഐഷ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

കുറിപ്പ് പൂർണ്ണ രൂപം,

ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തി ദ്വീപിൽ മാസങ്ങളായി ഗൈനകോളജിസ്റ്റ് ഡോക്ടർ ഇല്ലാത്തത് കാരണം പ്രെഗ്നന്റ് ആയ സ്ത്രീകളുടെ ബുദ്ധിമുട്ട് പരിഗണിച്ചു കൊണ്ട് ഡോക്ടറിന്റെ പ്രശ്നം ചൂണ്ടികാണിച്ച് മെഡിക്കൽ ഡയറക്ടറിന്റെ അടുത്ത് പോയ സഖാവ് നസീറിനെ ഒരു പ്രകോപനവുമില്ലാതെ പോലിസ് അറസ്റ്റ് ചെയ്തതിൽ ഞാൻ ശക്തമായി പ്രതിഷേധിക്കുന്നു…

അതിനൊടൊപ്പം തന്നെ ലക്ഷദ്വീപിന്റെ അടിസ്ഥാന ആവശ്യങ്ങൾ പോലും ഇല്ലാതാക്കിയ ഈ അവസ്ഥയെ ചൂണ്ടി കാണിച്ച് കൊണ്ട് ഇന്ന് പ്രതിഷേധം നടത്തിയ NCP പ്രവർത്തകരെ കൂടി ഇപ്പൊ പോലിസ് അറസ്റ്റ് ചെയ്തതിലും ഞാൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു…
ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന ഗവർമെന്റിന്റെ ഈ നയത്തിനെതിരെ ശക്തമായ പ്രതിഷേധം ആവശ്യമാണ്‌…
അതിനിനി നമ്മൾ ഒറ്റകെട്ടായി മുന്നോട്ട് പോകുക തന്നെ ചെയ്യണം ??
#കോൺഗ്രസ്‌ #NCP #CPM #CPI
എല്ലാ സമരം പോരാളികൾക്കും അഭിവാദ്യങ്ങൾ ??

shortlink

Related Articles

Post Your Comments

Related Articles


Back to top button