KeralaLatest News

മാതൃഭൂമിയിൽ നിന്ന് വീണ്ടും രാജി: ശ്രീജ ശ്യാം രാജിവെച്ചു

കൊച്ചി: മാതൃഭൂമി ന്യൂസിൽ നിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്. ചീഫ് ബ്രോഡ് കാസ്റ്റ് ജേർണലിസ്റ്റ് ശ്രീജ ശ്യാം ആണ് ഏറ്റവും ഒടുവിൽ മാതൃഭൂമിയിൽ നിന്ന് രാജിവെച്ചത്. ശ്രീജ തന്നെയാണ് ഇത് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചത്. ചാനലിലെ പ്രൈം ടൈം ചർച്ചകളുടെ അവതരണത്തിലൂടെ ശ്രീജ വളരെ പോപ്പുലറായിരുന്നു. നേരത്തെ, ജൂണിൽ മാതൃഭൂമി ന്യൂസ് ചാനലില്‍ നിന്നും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍ രാജിവെച്ചിരുന്നു.

പതിനഞ്ച് വര്‍ഷത്തോളം ഏഷ്യനെറ്റ് ന്യൂസില്‍ പ്രവര്‍ത്തിച്ചതിന് ശേഷമായിരുന്നു ഉണ്ണി ബാലകൃഷ്ണന്‍ മാതൃഭൂമി ചാനലിന്റെ തലപ്പത്തെത്തിയത്. ചാനലിന്റെ തുടക്കം മുതല്‍ ചീഫ് ഓഫ് ന്യൂസായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഉണ്ണിബാലകൃഷ്ണന്‍. പിന്നീട്, വേണു ബാലകൃഷ്ണനും, സ്‌മൃതി പരുത്തിക്കാടും, മഞ്ജുഷ് ഗോപാലും മാതൃഭൂമി വിട്ടിരുന്നു.

ശ്രീജയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഇന്നലെ മാതൃഭൂമിയിൽ നിന്ന് ഇറങ്ങി!
ജീവിതത്തിലെയും കരിയറിലെയും ഏറ്റവും പ്രധാനപ്പെട്ട 8 വർഷങ്ങളാണ് മാതൃഭൂമി എന്ന ബ്രാൻഡിനൊപ്പം ചേർത്തുവെച്ചത്. ഞാൻ എന്ന വ്യക്തിയെ, പ്രൊഫെഷനലിനെ രാകിമിനുക്കിയ എട്ട് വർഷങ്ങൾ!
പ്രിയപ്പെട്ട നൂറുനൂറു മുഖങ്ങൾ,
ഒരായിരം നിമിഷങ്ങൾ…

ഒക്കെ മനസ്സിലേക്ക് ഓടിവരുന്നുണ്ട്.
അതാണ് ഏറ്റവും വലിയ സമ്പാദ്യം.
അതിന്റെ കരുത്തിലാണ് മുന്നോട്ടുള്ള യാത്ര.
ഇതുവരെ തന്ന സ്നേഹം, പിന്തുണ, വിമർശനം, തിരുത്തൽ അതൊക്കെ ഇനിയും ഉണ്ടാവണം!
യാത്ര എങ്ങോട്ടാണെന്നും എന്താണെന്നുമൊക്കെ വഴിയേ അറിയിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button