തിരുവനന്തപുരം: മാതൃഭൂമി ചാനലിൽ അഴിച്ചു പണി. ചാനലിന്റെ എഡിറ്റോറിയല്‍ മേധാവി ഉണ്ണി ബാലകൃഷ്ണന്‍ രാജിവച്ചു. രാജി മാതൃഭൂമി മാനേജ്‌മെന്റും അംഗീകരിച്ചു.
മാതൃഭൂമി ന്യൂസ് തുടങ്ങിയതു മുതല്‍ അതിന്റെ എഡിറ്റോറിയല്‍ ചുമതല വഹിച്ചിരുന്ന മാധ്യമ പ്രവർത്തകനാണ് ഉണ്ണി ബാലകൃഷ്ണൻ. വ്യക്തിപരമായ കാര്യങ്ങളാണ് ഉണ്ണിയുടെ രാജിയ്ക്ക് പിന്നിൽ. മാതൃഭൂമിയിലെ പ്രൈംടൈം ചര്‍ച്ചകളിലെ അവതാരകനായ വേണു ബാലകൃഷ്ണന്‍, ഉണ്ണിയുടെ സഹോദരനാണ്.
ഉണ്ണിക്ക് പകരമായി മാതൃഭൂമി ചാനലിനെ നയിക്കാന്‍ മീഡിയാ വണ്‍ ചാനലിന്റെ എഡിറ്ററോറിയല്‍ തലവനായ രാജീവ് ദേവരാജ് എത്തുമെന്നാണ് സൂചന.
Post Your Comments