Latest NewsKeralaNews

പല ചാനലുകളെയും പിന്നിലാക്കി ജനം ടി.വിയുടെ മുന്നേറ്റം

തിരുവനന്തപുരം•ചാനലുകളുടെ ജനപ്രീയതയുടെ മാനദണ്ഡമായ ബാര്‍ക് റേറ്റിംഗില്‍ ജനം ടി.വിയ്ക്ക് മുന്നേറ്റം. മലയാളം വാര്‍ത്താ ചാനലുകളുടെ ഇടയില്‍ ജനം ടി.വി അഞ്ചാം സ്ഥാനത്ത് എത്തിയെന്നാണ് ചാനല്‍ അവകാശപ്പെടുന്നത്.

പുതിയ റേറ്റിംഗ് പ്രകാരം എഷ്യാനെറ്റ്‌ ന്യൂസ്,മാതൃഭൂമി ന്യൂസ്, മനോരമ ന്യൂസ്, ന്യൂസ്‌ 18 കേരളം എന്നിവയ്ക്ക് പിന്നിലായി അഞ്ചാംസ്ഥാനത്താണ് ജനം ടി.വി. പീപ്പിള്‍ ടി.വി, മീഡിയ വണ്‍, റിപ്പോര്‍ട്ടര്‍, മംഗളം, ജയ്ഹിന്ദ്‌ തുടങ്ങിയ ചാനലുകളെ പിന്നിലാക്കിയാണ് ജനത്തിന്റെ കുതിപ്പ്.

അഖില-ഹാദിയ, അല്‍-ഷിഫ ആശുപത്രി വിഷയങ്ങള്‍ സജീവമാക്കി നിര്‍ത്തിയതാണ് ചാനലിന് മൈലേജ് നല്‍കിയത്.

ചാനലിന്റെ യുട്യൂബ് പ്രേക്ഷകരിലും വര്‍ധനവ് ഉണ്ടായതായി ജനം അവകാശപ്പെടുന്നുണ്ട്. കറപുരളാത്ത ദേശീയതയ്ക്ക് കേരളം കൈയ്യടിക്കില്ലെന്ന് ആരു പറഞ്ഞുവെന്ന് ചോദിച്ചുകൊണ്ട് ചാനലിന്റെ മുന്നേറ്റം ജനം ഔദ്യോഗിക ഫേസ്ബുക്ക്‌ പേജില്‍ വീഡിയോയായി പരസ്യപ്പെടുത്തിയിട്ടുണ്ട്.

ജനറല്‍ ചാനലായി ആരംഭിച്ച ജനം ടി.വി, ജൂലൈ 1 മുതലാണ് മുഴുവന്‍ സമയ വാര്‍ത്താ ചാനലാക്കി മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button