KeralaLatest News

പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം: ആലപ്പുഴ ജില്ലാ പ്രസിഡന്റ് കസ്റ്റഡിയിൽ

മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞ ശേഷം മാതാപിതാക്കളെയും ചോദ്യം ചെയ്യും.

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമ്മേളനത്തിലെ റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ ഒരാള്‍ കൂടി കസ്റ്റഡിയില്‍. ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനമാണ് പിടിയിലായത്. നവാസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. സൗത്ത് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശിയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അഭിഭാഷക പരിഷത് നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ്, പോപ്പുലർ ഫ്രണ്ട് ജില്ലാ നേതാക്കളെ പ്രതിപ്പട്ടികയിൽ ചേർത്തിട്ടുണ്ട്. മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി ജി. ജയ് ദേവ് പറഞ്ഞു. എഫ്ഐആറിന്റെ പകർപ്പ് മാധ്യമങ്ങൾ പുറത്തു വിട്ടു. ശനിയാഴ്ച ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അൻസാറിനെയാണ് ഇന്നലെ രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തത്.

കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസിനു നേരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായി. ഡിജിറ്റൽ തെളിവുകളടക്കം പരിശോധിച്ച ശേഷമാണ് വിദ്വേഷ മുദ്രാവാക്യത്തിൽ കഴിഞ്ഞ രാത്രി പൊലീസ് കേസെടുത്തത്. പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റിനെയും സെക്രട്ടറിയെയും റാലിയുടെ സംഘാടകർ എന്ന നിലയിൽ കേസിൽ പ്രതിചേർത്തിട്ടുണ്ട്. മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞ ശേഷം മാതാപിതാക്കളെയും ചോദ്യം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button