PalakkadNattuvarthaLatest NewsKeralaNews

‘പിണറായി എത്തിയപ്പോള്‍ മഴ പോലും മാറി നില്‍ക്കുന്നു’, തന്നെ പുകഴ്ത്തിയ ഗോപിനാഥിനെ പാർട്ടിയിലേക്ക് ക്ഷണിച്ച് മുഖ്യൻ

തിരുവനന്തപുരം: വികസന നായകനെന്ന് വാഴ്ത്തിയ എ വി ഗോപിനാഥിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ഒളപ്പമണ്ണ സ്മാരക മന്ദിരം ഉദ്ഘാടനത്തിനായി പെരിങ്ങോട്ട് കുര്‍ശ്ശിയില്‍ എത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയെക്കുറിച്ച് ഗോപിനാഥ് പരാമർശിച്ചത്.

Also Read:‘മദ്രസയെന്ന വാക്ക് തന്നെ നിരോധിക്കണം’: പ്രകോപനപരമായ പരാമർശവുമായി ആസാം മുഖ്യമന്ത്രി

പിണറായി വിജയന്‍ എത്തിയപ്പോള്‍ മഴ പോലും മാറി നില്‍ക്കുകയാണെന്ന് പറഞ്ഞാണ് ഗോപിനാഥ് തന്റെ സ്വാഗത പ്രസംഗം തുടങ്ങിയത്. തുടർന്ന്, വികസനത്തിനായി പെരിങ്ങോട്ട്കുര്‍ശ്ശി ഗ്രാമം മുഴുവൻ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.

അതേസമയം, വികസനകാര്യത്തില്‍ എ വി ഗോപിനാഥിന്‍റെ സഹകരണം സന്തോഷം ഉളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തണമെങ്കില്‍ അതിനും തയ്യറാണെന്ന് പരോക്ഷമായി ഒരു ക്ഷണവും അദ്ദേഹം വേദിയിൽ വച്ച് നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button