ന്യൂഡൽഹി: മദ്രസയെന്ന വാക്ക് തന്നെ നിരോധിക്കണമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സ്കൂളുകളിലെല്ലാം ആധുനിക വിദ്യാഭ്യാസം ആവിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നെന്നും ശർമ നിരീക്ഷിച്ചു
‘സ്കൂളുകളിൽ എല്ലാം ആധുനിക വിദ്യാഭ്യാസം ആവിഷ്കരിക്കണം. ഞാൻ മതപഠന ശാലയിൽ പോകണോ അതോ സ്കൂളിൽ പോകണോ എന്ന് തീരുമാനിക്കാൻ കുട്ടികൾക്ക് സാധിക്കുന്ന പ്രായത്തിൽ മാത്രമേ അവരെ മതം പഠിപ്പിക്കാൻ വിടാവൂ. അല്ലെങ്കിൽ തന്നെ മതവിദ്യാഭ്യാസം വീട്ടിലിരുന്നും നൽകാമല്ലോ?’ ഹിമന്ത ബിശ്വ ശർമ ചോദിച്ചു.
നിങ്ങൾക്ക് നാളെ ഒരു ഡോക്ടറോ എൻജിനീയറോ ആവാൻ ഈ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ സാധിക്കില്ലെന്ന് പറഞ്ഞു മനസ്സിലാക്കിയാൽ, പിന്നെ ഒറ്റ കുട്ടികളും മദ്രസയിലേക്ക് പോകില്ല എന്നാണ് ശർമ്മ പറയുന്നത്. ഇത്തരം തെറ്റായ വിദ്യാഭ്യാസം കുട്ടികൾക്ക് നൽകുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.
Post Your Comments