മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിൽ നിന്നും സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം രാഹുല്‍ ത്രിപാഠിയെ തഴഞ്ഞ സെലക്ടര്‍മാരുടെ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരങ്ങളായ വീരേന്ദര്‍ സെവാഗും ഹര്ഭജന് സിംഗും. രാഹുല്‍ ത്രിപാഠി ടീമില്‍ സ്ഥാനമര്‍ഹിക്കുന്നതായും സ്ക്വാഡില്‍ പേരില്ലാത്തത് നിരാശ നല്‍കിയെന്നും ഹര്ഭജന് ട്വീറ്റ് ചെയ്തു.
ഐപിഎല്ലില്‍ 14 മത്സരങ്ങളില്‍ 413 റണ്‍സടിച്ച ത്രിപാഠിക്ക് 37.55 ശരാശരിയും 158.23 സ്ട്രൈക്ക് റേറ്റുമുണ്ട്. 76 റണ്‍സാണ് സീസണിലെ ഉയര്‍ന്ന സ്കോര്‍. ഇതില്‍ മൂന്ന് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു. നേരത്തെ, 31 കാരനായ ത്രിപാഠിയെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 ടീമിലേക്ക് പരിഗണിക്കാതിരുന്നതിനെതിരെ വിമർശനവുമായി ഓസ്ട്രേലിയൻ ഇതിഹാസം മാത്യു ഹെയ്ഡനും രംഗത്തെത്തിയിരുന്നു.
Read Also:- പല്ല് പുളിപ്പ് അകറ്റാൻ വീട്ടിൽ ചെയ്യാവുന്ന ചില മാർഗ്ഗങ്ങൾ!
ഇന്ത്യന്‍ ടി20 ടീം: കെഎല്‍ രാഹുല്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ഇഷാന് കിഷന്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹര്‍ദ്ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന് മാലിക്.
Post Your Comments