കോട്ടയം: ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം. കോട്ടയം കിടങ്ങൂരിലാണ് സംഭവം. ജയേഷ് – ശരണ്യ ദമ്പതികളുടെ മകൾ ഭാഗ്യയാണ് മരിച്ചത്.
വൈകിട്ട് നാല് മണിയോടെ ശരണ്യയുടെ ചെമ്പിളാവ് വളർകോട് വീട്ടിൽ വെച്ചായിരുന്നു അപകടം നടന്നത്. ശരണ്യയുടെ വീട്ടിലേക്ക് കുടുംബം വിരുന്നുവന്നതായിരുന്നു.
വീടിനുള്ളിലെ ശുചിമുറിയിൽ വെച്ചിരുന്ന ബക്കറ്റിലാണ് കുഞ്ഞ് വീണ് കിടന്നിരുന്നത്. ബക്കറ്റിനുള്ളിലെ വെള്ളത്തിലേക്ക് കുഞ്ഞ് കയ്യിട്ടു നോക്കാൻ ശ്രമിച്ചത് അപകടത്തിലേക്ക് നയിച്ചുവെന്നാണ് കരുതുന്നത്. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ നിഗമനം.
Post Your Comments