മസ്‌കത്ത്: രാജ്യത്തെ വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തിയിരുന്ന കോവിഡ് പ്രതിരോധ നടപടികൾ പൂർണ്ണമായി ഒഴിവാക്കി ഒമാൻ സിവിൽ ഏവിയേഷൻ. രാജ്യത്തെ മുഴുവൻ കോവിഡ് നിയന്ത്രണങ്ങളും ഒഴിവാക്കിക്കൊണ്ടുള്ള ഒമാൻ സുപ്രീം കമ്മിറ്റിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് വിമാനത്താവളങ്ങളിലെ കോവിഡ് പ്രതിരോധ നടപടികൾ ഒഴിവാക്കിയത്. ഒമാനിലെ മുഴുവൻ വിമാനത്താവളങ്ങൾക്കും ഈ തീരുമാനം ബാധകമാണ്.
ഒമാനിലെ മുഴുവൻ സ്ഥലങ്ങളിലെയും കോവിഡ് മാനദണ്ഡങ്ങൾ എടുത്തുകളയുന്നതായി കഴിഞ്ഞ ദിവസമാണ് അധികൃതർ അറിയിച്ചത്. ജനങ്ങൾ പ്രതിരോധ നടപടികൾ പാലിക്കുന്നത് തുടരണമെന്നും സുപ്രീം കമ്മിറ്റി ജനങ്ങളോട് അഭ്യർത്ഥിച്ചു.
പനിയോ ശ്വാസകോശ സംബന്ധമായ രോഗലക്ഷണമോ ഉണ്ടായാൽ വീട്ടിൽ തന്നെ തുടരണമെന്നാണ് നിർദ്ദേശം. ഇത്തരക്കാർ മറ്റുള്ളവരുമായി ഇടപെടുന്നത് ഒഴിവാക്കണം. സമ്പർക്കമുണ്ടാകുമ്പോൾ മാസ്‌ക് ധരിക്കുകയും വേണം. പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണം. സ്വദേശികളും വിദേശികളും ബുസ്റ്റർ ഡോസ് സ്വീകരിക്കുകയും വേണമെന്നാണ് നിർദ്ദേശം.
Read Also: അവൻ ടീമിൽ സ്ഥാനമര്‍ഹിക്കുന്നു, സ്‌ക്വാഡില്‍ പേരില്ലാത്തത് കടുത്ത നിരാശ നല്‍കി: ഹര്‍ഭജന്‍
Post Your Comments