കൊല്ലം: പൂയപ്പള്ളിയില്‍ ഗൃഹനാഥനെ അയല്‍വാസി വെട്ടിക്കൊന്നു. മരുതണ്‍പള്ളി സ്വദേശി തിലകന് (44) ആണ് കൊല്ലപ്പെട്ടത്.
അയല്‍വാസി സേതുരാജ് ഒളിവിലാണ്. ഞായറാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു.
ഇവർ തമ്മിൽ വെട്ടുകേസുണ്ടായിരുന്നു.
ഈ കേസിൽ ജാമ്യത്തിൽ നിൽക്കവെയാണ് കഴിഞ്ഞ ദിവസമുണ്ടായ തർക്കത്തിനൊടുവിൽ തിലകനെ സേതുരാജ് വെട്ടിക്കൊലപ്പെടുത്തുന്നത്. തിലകന്റെ പോസ്റ്റുമോർട്ടത്തിന് ശേഷം പോലീസ് മറ്റ് നടപടികളിലേക്ക് കടക്കും.
Post Your Comments