ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രായപൂർത്തിയാകാത്ത കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. 153 എ വകുപ്പ് പ്രകാരം മതസ്പർദ്ദ വളർത്തുന്നതിനുള്ള കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയെ കൊണ്ടുവന്നവർക്കും സംഘാടകർക്കും എതിരെയാണ് കേസെടുത്തിട്ടുള്ളത്. പ്രാഥമിക അന്വേഷണത്തിന് ശേഷം ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്.
പ്രകടനത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടി പ്രകോപനപരമായി മുദ്രവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാപകമായി ചർച്ചയായിരുന്നു. ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ്, പൊലീസ് അന്വേഷണം നടത്തിയത്.
‘ഈ പെൺകുട്ടിക്ക് നീതി കിട്ടാതെ 99നെ 100 ആക്കിയിട്ട് എന്ത് കാര്യം’: വിമർശനവുമായി ഹരീഷ് പേരടി
ഇതിനിടെ, കുട്ടി പ്രകടനത്തിൽ മുദ്രാവാക്യം വിളിച്ച കാര്യം സ്ഥിരീകരിച്ച് പോപ്പുലർ ഫ്രണ്ട് രംഗത്ത് വന്നു. എന്നാല്‍, സമ്മേളനത്തിൽ വിളിക്കേണ്ട മുദ്രാവാക്യങ്ങൾ എഴുതി നൽകിയിരുന്നുവെന്നും, സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല കുട്ടി വിളിച്ചതെന്നും പോപ്പുലർ ഫ്രണ്ട് വിശദീകരിച്ചു.
Post Your Comments