കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന ഒരു കോൺക്ലേവിൽ ഇന്ത്യയെ കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശം വിവാദമാകുന്നു. ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും, കേവലം യൂണിയൻ ഓഫ് സ്റ്റേറ്റ്‌സ് മാത്രമാണെന്നും കോൺക്ലേവിൽ രാഹുൽ ആവർത്തിച്ചു പറഞ്ഞിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ ഒരുമിച്ച് ഒരു രാഷ്ട്രമുണ്ടാക്കുകയായിരുന്നു എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. രാഹുൽ ഗാന്ധിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും, അയാൾക്ക് ഏതെങ്കിലും ജെ.എൻ.യു വിദ്യാർത്ഥി പറഞ്ഞുകൊടുത്തതാകുമെന്നും ഹിമന്ത പരിഹസിക്കുന്നു.
Also Read:ഒരുപാട് പേര്‍ എന്നെ എഴുതിത്തള്ളിയിരുന്നു, ഈ തിരിച്ചുവരവില്‍ ഏറെ സന്തോഷമുണ്ട്: ദിനേശ് കാര്‍ത്തിക്
‘അപ്പോൾ 5,000 വർഷം പഴക്കമുള്ള സംസ്കാരത്തെക്കുറിച്ച്? രാമായണം, മഹാഭാരതം, രാമൻ, കൃഷ്ണൻ, ചാണക്യൻ, ശിവജി എന്നിവയെക്കുറിച്ച്? പക്ഷേ ഞാൻ അവനെ കുറ്റപ്പെടുത്തുന്നില്ല. ഇതൊക്കെ അവനെ പഠിപ്പിച്ചത് ജെ.എൻ.യുവിലെ ഏതെങ്കിലും വിദ്യാർത്ഥി ആയിരിക്കും. ഗാന്ധി കുടുംബത്തോട് അനുസരണക്കേട് കാണിക്കുന്നത് നിങ്ങളുടെ ജോലി അപകടത്തിലാക്കും. ഗാന്ധി കുടുംബത്തിനപ്പുറം ഒരു പാർട്ടിയും ഉണ്ടായിരുന്നില്ല’, ഹിമന്ത പറഞ്ഞു.
അതേസമയം, രാഹുൽ ഗാന്ധിയുടെ ‘യൂണിയൻ ഓഫ് സ്റ്റേറ്റ്‌സ്’ പരാമർശത്തിനെതിരെ ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യർ രംഗത്ത് വന്നിരുന്നു. രാഷ്ട്രം ആദ്യം, രാഷ്ട്രീയം പിന്നീട് എന്ന് തണ്ടെല്ലുറപ്പുള്ള ആത്മാഭിമാനവും രാജ്യസ്നേഹവുമുള്ള കോൺഗ്രസ് സീനിയർ നേതാക്കൾ ആരെങ്കിലും യുവരാജാവിനെ ഓർമിപ്പിക്കണമെന്നും അദ്ദേഹം പരിഹസിച്ചു. നിങ്ങൾക്ക് രാഷ്ട്രീയം പറയാൻ ഇന്ത്യയിൽ നൂറ് വേദികളുണ്ട്, വിദേശമണ്ണിൽ പോയിരുന്ന് രാജ്യത്തെ അവഹേളിക്കരുതെന്നും സന്ദീപ് വാര്യർ രാഹുൽ ഗാന്ധിയോട് പറഞ്ഞു.
Post Your Comments