മണ്ണന്തല: നാലാഞ്ചിറ എം.സി റോഡ് ഗതാഗത യോഗ്യമാക്കുക എന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. ധർണ ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ: ബി ജി വിഷ്ണു ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണ് റോഡുകൾ ഇത്തരത്തിൽ ഗതാഗത യോഗ്യമല്ലാതെ കിടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിരവധി പരാതികൾ ലഭിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ പൊതുമരാമത്ത് വകുപ്പ് ജന ജീവിതം ദുസ്സഹമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ റോഡിൽ വാഴ നട്ടു. ‘സർക്കാർ വാർഷികത്തിന് കോടിക്കണക്കിന് രൂപ പിആർ വർക്കിന് ചെലവഴിച്ച് വാർഷികം ആഘോഷിക്കുന്ന പിണറായി സർക്കാരും മന്ത്രി റിയാസും ജനങ്ങളെ വെല്ലുവിളിക്കുകയാണ്. നിരവധി സ്കൂളുകൾ, കോളേജുകൾ, ആരാധനാലയങ്ങൾ തുടങ്ങിയവ ഈ ഭാഗത്ത് പ്രവർത്തിക്കുന്നുണ്ട്.’
സ്കൂൾ തുറക്കുമ്പോൾ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ എത്തുന്നിടത്ത് നടപടിയുണ്ടായില്ലെങ്കിൽ നഗരത്തിൽ വലിയ ഗതാഗത പ്രശ്നം തന്നെ സൃഷ്ടിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ പ്രേം കുമാർ അദ്ധ്യക്ഷത വഹിച്ചു. ബിജെപി നേതാക്കളായ ശ്യാം ചന്ദ്രൻ, മണ്ണന്തല പ്രശാന്ത് അനിൽകുമാർ, കേരളാദിത്യപുരം ശ്രീകുമാർ, മണികണ്ഠൻ, ഹരി, ജോതിഷ് ,അനിമോൻ, തുടങ്ങിയ നേതാക്കൾ ധർണയ്ക്ക് നേതൃത്വം നൽകി.
Post Your Comments