Latest NewsKeralaNews

‘ഓരോ മതേതര നിശബ്ദതയും താലിബാൻ കുഞ്ഞുങ്ങൾക്കുള്ള പാലൂട്ടാണ് എന്ന് മനസിലാക്കുക’: സന്ദീപ് വാചസ്പതി

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമ്മേളനത്തിൽ ഒരു കുട്ടി നടത്തിയ വിദ്വേഷ മുദ്രാവാക്യം വിളിക്കെതിരെ ബി.ജെ.പി വക്താവ് സന്ദീപ് വാചസ്പതി. സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും ‘ഉണരാത്ത’, പൊതുബോധത്തെപറ്റിയും ‘തകരാത്ത’ മതേതരത്വത്തെപറ്റിയും ഓർക്കുമ്പോൾ തനിക്ക് ആശങ്ക ഉണ്ടെന്ന് സന്ദീപ് വ്യക്തമാക്കുന്നു. വിഷയത്തിൽ പ്രതികരിക്കാത്ത സി.പി.എം, കോൺഗ്രസ് നേതാക്കളെ പരിഹസിച്ചുകൊണ്ടായിരുന്നു സന്ദീപിന്റെ പ്രതികരണം.

കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുഴുവൻ കൊല്ലപ്പെടേണ്ടവരാണ് എന്നും താലിബാൻ നിയമമാണ് ഇവിടെ വരാൻ പോകുന്നതെന്നും, കേരളത്തിലെ ഇടത് വലത് മുന്നണികൾ പറയാതെ പറയുകയാണെന്ന് അദ്ദേഹം വിമർശിക്കുന്നു. വിഷയത്തിലെ ഓരോ ‘മതേതര’ നിശബ്ദതയും താലിബാൻ കുഞ്ഞുങ്ങൾക്കുള്ള പാലൂട്ടാണ് എന്ന് മനസിലാക്കണമെന്നും സന്ദീപ് വാചസ്പതി ഫേസ്‌ബുക്കിൽ കുറിച്ചു.

Also Read:ഉത്തര കൊറിയ എന്തു ചെയ്താലും നേരിടാൻ യുഎസ് ഒരുക്കമാണ്: ജോ ബൈഡൻ

‘ഈ നാട്ടിലെ ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും കാലന്മാരാണ് ഞങ്ങൾ എന്ന് മുദ്രാവാക്യം വിളിച്ച ഈ പയ്യനോടോ അവനെകൊണ്ട് ചുടുചോർ വാരിച്ച മൂത്ത തീവ്രവാദിയോടോ ഒരു നീരസവും തോന്നുന്നില്ല. സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും ‘ഉണരാത്ത’, പൊതുബോധത്തെപറ്റിയും ‘തകരാത്ത’ മതേതരത്വത്തെ പറ്റിയുമാണ് ആശങ്ക മുഴുവൻ. ഇത്തരം ‘നിഷ്കളങ്ക’ ഭീഷണികൾ ആയിരുന്നു 1990 ൽ കാഷ്മീർ താഴ്വരയിലും ഉയർന്നത്. അലക്കുകാരനും പഴം- പച്ചക്കറി കടക്കാരനും ഒക്കെ ആയിരുന്നു ഇതേപോലെ നിഷ്കളങ്കമായ ചോദ്യങ്ങളും ഭീഷണികളും ഉയർത്തിയിരുന്നത്. അന്നും മുന്നറിയിപ്പ് നൽകാൻ ‘സംഘികൾ’ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭരണകൂടം അവിടെയും ഇതേപോലെ നിസ്സംഗമായിരുന്നു. കണ്ട് പഠിക്കാത്തവർ കൊണ്ട് പഠിക്കും എന്ന് പറയാൻ പോലും പിന്നീട്‌ ആരുമുണ്ടായില്ല. പ്രബുദ്ധത തെളിയിക്കേണ്ടത് എഴുത്തും വായനയും അറിയും എന്നതിലല്ല. കാലത്തിന്റെ ചുവരെഴുത്ത് വായിക്കുന്നതിലാണ്. ഓരോ ‘മതേതര’ നിശബ്ദതയും താലിബാൻ കുഞ്ഞുങ്ങൾക്കുള്ള പാലൂട്ടാണ് എന്ന് മനസിലാക്കുക’, സന്ദീപ് വ്യക്തമാക്കുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button