വാഷിങ്ടൺ: ഉത്തര കൊറിയ എന്തു ചെയ്താലും നേരിടാൻ അമേരിക്ക ഒരുക്കമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ. ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡണ്ട് യൂൻ സുക് യോളിനെ കണ്ടതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തര കൊറിയൻ ഭരണാധികാരിയുടെ ഏകാധിപത്യ പ്രവണതകൾ സൃഷ്ടിക്കുന്ന ഭീഷണി നേരിടുന്നതിൽ സമാന താല്പര്യമുള്ള രാജ്യങ്ങളാണ് ദക്ഷിണ കൊറിയയും അമേരിക്കയും. പരസ്പര സാമ്പത്തിക-സൈനിക സഹകരണങ്ങൾ വർധിപ്പിക്കുന്നതിനെ കുറിച്ച് ഇരു രാഷ്ട്ര നേതാക്കളും ഗഹനമായി ചർച്ച ചെയ്തുവെന്ന് പ്രാദേശിക മാധ്യമങ്ങൾ സൂചിപ്പിക്കുന്നു.
സംയുക്ത സൈനികാഭ്യാസം നടത്തുന്നതിനെക്കുറിച്ചും ചർച്ച നടന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. അതേസമയം, കോവിഡ് നാലാം തരംഗം ദക്ഷിണ കൊറിയയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതിനെ നേരിടാൻ ദക്ഷിണ കൊറിയയെ സഹായിക്കാൻ യുഎസ് ഒരുക്കമാണെന്ന് ബൈഡൻ വാഗ്ദാനം ചെയ്തു
Post Your Comments