
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 22-കാരന്‍ ഡോക്ടര്‍ ചമഞ്ഞ് 10 ദിവസം രോഗിയെ ചികിത്സിച്ചെന്ന് റിപ്പോർട്ട്. പി.ജി. ഡോക്ടറാണെന്നു കള്ളം പറഞ്ഞാണ് യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കയറി രോഗിയെ ചികിത്സിച്ചത്.
Also Read:മുടി കറുപ്പിക്കാൻ നാരങ്ങ
സംഭവത്തിൽ പൂന്തുറ മാണിക്യവിളാകം സ്വദേശി നിഖിലിനെ(22) ആശുപത്രി ജീവനക്കാർ കയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കാലിനു പരിക്കുപറ്റി മെഡിക്കൽ കോളേജിലെ ഒന്നാം വാർഡിൽ ചികിത്സയിലായിരുന്ന വിഴിഞ്ഞം സ്വദേശി റിനു എന്നയാളെയാണ് നിഖിൽ കബളിപ്പിച്ച് ചികിത്സ നടത്തിയത്.
അതേസമയം, ഇരുവരും തമ്മിൽ നേരത്തേ പരിചയമുള്ളത് കൊണ്ട് തന്നെ, അത് മുതലെടുത്ത് റിനുവിനു കൂട്ടിരിക്കാനെന്ന വ്യാജേനയാണ് ഇയാൾ പത്തു ദിവസം സ്റ്റെതസ്കോപ്പ് ധരിച്ച് ആശുപത്രിയിൽ കഴിഞ്ഞത്. സർക്കാരിന് കീഴിലുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ ആശുപത്രിയിൽ നടന്ന ഈ സംഭവം രോഗികളിൽ വലിയ ഭീതിയാണ് രൂപപ്പെടുത്തിയിരിക്കുന്നത്.
Post Your Comments