
കൊച്ചി: എൻ.സി.പിയുടെ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ ഗ്രൗണ്ടിൽ സമ്മേളനം നടക്കും.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 1,200 മണ്ഡലം പ്രസിഡന്റുമാർ ഉൾപ്പെടെ മൂവായിരത്തോളം പേർ പരിപാടികളിൽ സംബന്ധിക്കും. ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന പരിപാടി അഖിലേന്ത്യാ പ്രസിഡന്റ് ശരത് പവർ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ 4 വർഷത്തിനു ശേഷമാണ് എൻ.സിപിയുടെ സമ്പൂർണ്ണ പ്രതിനിധി സമ്മേളനം നടത്തുന്നത്.
ദേശീയതലത്തിൽ എൻ.സി.പിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിപക്ഷ ഐക്യം സംബന്ധിച്ചുള്ള ഏറ്റവും നിർണ്ണായക രാഷ്ട്രീയ പ്രമേയമാണ് സമ്മേളത്തിൽ അവതരിപ്പിക്കുന്നത്. എല്ലാ നിയോജക മണ്ഡലങ്ങളിലും പാർട്ടി ഓഫീസ് തുറക്കുകയും എല്ലാ മണ്ഡലങ്ങളിലും കമ്മിറ്റികളുടെ രൂപീകരണം പൂർത്തീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് എൻ.സി.പിയുടെ സമ്പൂർണ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
സമ്മേളത്തിൽ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ, അദ്ധ്യക്ഷത വഹിക്കും, വിശിഷ്ടാതിഥികളായി എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറിമാരമായ പ്രഫുൽ പട്ടേൽ, ടി.പി പീതാബരൻ മാസ്റ്റർ, എം.പി സുപ്രിയ സുലേ, എന്നിവർ സംബന്ധിക്കും.
Post Your Comments