
പട്ടിക്കാട്: ഗ്യാസ് ടാങ്കർ ലോറിക്കു പിന്നിൽ കണ്ടെയ്നർ ലോറി ഇടിച്ച് അപകടം. വാതകചോർച്ച ഉണ്ടാകാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. കണ്ടെയ്നർ ലോറിയുടെ ക്യാബിൻ പൂർണമായും തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
ദേശീയപാത വഴുക്കുംപാറയിൽ വ്യാഴാഴ്ച രാത്രി 11-നായിരുന്നു അപകടം. ഗ്യാസ് ടാങ്കർ അപകടത്തിൽപ്പെട്ടത് പരിഭ്രാന്തി ഉണ്ടാക്കി. തൃശൂർ ഭാഗത്തു നിന്നു പാലക്കാട് ഭാഗത്തേയ്ക്കു പോവുകയായിരുന്നു ഇരുവാഹനങ്ങളും.
Read Also : കുതിച്ചുയർന്ന് അരിവില: മലയാളികള്‍ക്ക് പ്രിയമേറിയ ജയ അരിയ്ക്ക് കൂടിയത് അഞ്ചരരൂപ
ബ്ലോക്കിൽപ്പെട്ടു കിടക്കുന്നതിനിടെ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി ഭാരത് പെട്രോളിയം കമ്പനിയുടെ ഗ്യാസ് ടാങ്കറിനു പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുന്നിലുള്ള ലോറിയിൽ ചെന്നിടിച്ച് ഗ്യാസ് ടാങ്കറിന്റെ ക്യാബിനും കേടുപാടുകൾ സംഭവിച്ചു.
Post Your Comments