അമരാവതി: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു. ആന്ധ്രയില്‍ നിന്നുള്ള വരവ് കുറഞ്ഞതോടെയാണ് സംസ്ഥാനത്ത് അരിവില ഉയരുന്നത്. ഒരു കിലോ ജയ അരിക്ക് ഒരാഴ്ചയ്ക്കിടെ കൂടിയത് അഞ്ചരരൂപ. വൈദ്യുതിക്ഷാമം മൂലം മില്ലുകള്‍ പ്രവര്‍ത്തിക്കാത്തതാണ് ആന്ധ്രയില്‍നിന്ന് അരിവരവ് നിലയ്ക്കാന്‍ കാരണം. ഈ സ്ഥിതി തുടര്‍ന്നാല്‍ വില ഇനിയും കുതിച്ചുയരും.
കഴിഞ്ഞ ആഴ്ച ഒരു കിലോ ജയ അരിയുടെ മൊത്തവില 33 രൂപയായിരുന്നത് ഇപ്പേള്‍ 38 രൂപയാണ്. ചില്ലറ വിപണിയില്‍ 42 രൂപ നല്‍കണം. തമിഴ്നാട്ടില്‍നിന്നും കര്‍ണാകടയില്‍നിന്നും ചെറിയതോതിലെങ്കിലും അരി എത്തുന്നത് മാത്രമാണ് ആശ്വാസം.
Read Also: പ്രഥമ പരിഗണന ജനങ്ങൾക്ക് : ഇന്ധനവില കുറച്ചതിൽ പ്രതികരണവുമായി പ്രധാനമന്ത്രി
എന്നാൽ, മലയാളികള്‍ക്ക് പ്രിയമേറിയ ജയ അരി പ്രധാനമായും എത്തുന്നത് ആന്ധ്രയില്‍ നിന്നാണ്. കടുത്ത വൈദ്യുതി പ്രതിസന്ധി കാരണം ആഴ്ചയില്‍ മൂന്നു ദിവസം അഞ്ചു മണിക്കൂര്‍ വീതം മാത്രാണ് അരി മില്ലുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്. അതായത് ഉല്പാദനം എണ്‍പതു ശതമാനത്തോളം കുറഞ്ഞു. ആവശ്യമുള്ളതിന്‍റെ പത്തു ശതമാനത്തില്‍ താഴെ മാത്രമാണ് കേരള വിപണിയിലെത്തുന്നത്.
Post Your Comments