MalappuramLatest NewsKeralaNattuvarthaNews

ക​ഞ്ചാ​വു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി അറസ്റ്റിൽ

ബം​ഗാ​ൾ ബി​ർ​ബും സ്വ​ദേ​ശി ഹ​സി​ബു​ൾ ഷെ​യ്ക്കി(44)​നെ​യാ​ണ് തേ​ഞ്ഞി​പ്പാ​ലം ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​ബി.ഷൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തേ​ഞ്ഞി​പ്പാലം കാ​ക്ക​ഞ്ചേ​രി​യി​ൽ വ​ച്ച് പി​ടി​കൂ​ടി​യ​ത്

കൊ​ണ്ടോ​ട്ടി: കഞ്ചാവുമായി അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി അറസ്റ്റിൽ. ബം​ഗാ​ൾ ബി​ർ​ബും സ്വ​ദേ​ശി ഹ​സി​ബു​ൾ ഷെ​യ്ക്കി(44)​നെ​യാ​ണ് തേ​ഞ്ഞി​പ്പാ​ലം ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​ബി.ഷൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തേ​ഞ്ഞി​പ്പാലം കാ​ക്ക​ഞ്ചേ​രി​യി​ൽ വ​ച്ച് പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ രാ​ത്രിയാണ് സംഭവം. ഇ​യാ​ളി​ൽ നി​ന്ന് വി​ൽ​പ്പ​ന​ക്കാ​യി പാ​ക്ക​റ്റു​ക​ളാ​യി സൂ​ക്ഷി​ച്ച അ​ഞ്ചു കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ഇ​യാ​ൾ ക​ഞ്ചാ​വ് കൂ​ടു​ത​ലാ​യും എ​ത്തി​ച്ച് ന​ൽ​കി​യ​തെ​ന്ന് പൊലീ​സ് പ​റ​ഞ്ഞു.

Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം നുറുക്ക് ഗോതമ്പ് ഉപ്പുമാവ്

സ​ത്യ​നാ​ഥ​ൻ മ​നാ​ട്ട്, അ​ബ്ദു​ൾ അ​സീ​സ്, കെ.​ശ​ശി, ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​രാ​ത്ത്, സ​ഞ്ജീ​വ്, ര​തീ​ഷ് എ​ന്നി​വ​രും തേ​ഞ്ഞി​പ്പാലം എ​സ്ഐ സം​ഗീ​ത്, എ​എ​സ്ഐ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button