KeralaLatest NewsNews

മൂത്രത്തിൽ അണുബാധയുള്ള കുഞ്ഞിന്‌ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ചികിത്സ തേടുന്ന പോസ്റ്റ് മുതലാളി: ഡോക്ടറുടെ കുറിപ്പ്‌

രോഗങ്ങൾ സാരമാണോ അല്ലയോ എന്ന്‌ തീരുമാനമെടുക്കേണ്ടത്‌ ചുക്കേതാ കൊക്കേതാ എന്നറിയാത്തവരോ കമൻ്റ്‌ തൊഴിലാളികളോ അല്ല

കുഞ്ഞുങ്ങളുടെ ചികിത്സയ്ക്ക് പല വഴികളും മാതാപിതാക്കൾ നോക്കാറുണ്ട്. അതിനെക്കുറിച്ച് ഡോ ഷിംന അസീസ് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറൽ. മൂത്രത്തിൽ സാരമായ അണുബാധയുള്ള കുഞ്ഞിന്‌ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ചികിത്സ തേടുന്ന ഒരു രക്ഷിതാവിനെക്കുറിച്ചാണ് ഷിംന പറയുന്നത്.

‘പീഡിയാട്രീഷ്യനെയോ ആവശ്യമെങ്കിൽ പിഡിയാട്രിക്‌ നെഫ്രോളജിസ്‌റ്റിനെയോ കാണിക്കേണ്ട കേസിൽ പച്ചമടലിൻ്റെ നീരും ക്രാൻബെറി ജ്യൂസും മുക്കുറ്റിനീരുമൊക്കെ പ്രതിവിധി പറയുന്നവർ. രോഗങ്ങൾ സാരമാണോ അല്ലയോ എന്ന്‌ തീരുമാനമെടുക്കേണ്ടത്‌ ചുക്കേതാ കൊക്കേതാ എന്നറിയാത്തവരോ കമൻ്റ്‌ തൊഴിലാളികളോ അല്ല’- എന്നും ഷിംന പറയുന്നു

read also: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട 15കാരിയെ ബീച്ചിലേയ്ക്ക് വിളിച്ച് വരുത്തി സ്വര്‍ണം തട്ടിയെടുത്ത് യുവാവ്

പോസ്റ്റ് പൂർണ്ണ രൂപം

ഇപ്പോൾ സ്‌ട്രീമിൽ കണ്ട ഒരു പോസ്‌റ്റാണ്‌. മൂത്രത്തിൽ സാരമായ അണുബാധയുള്ള കുഞ്ഞിന്‌ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ചികിത്സ തേടുകയാണ്‌ പോസ്‌റ്റ്‌ മുതലാളി.

പീഡിയാട്രീഷ്യനെയോ ആവശ്യമെങ്കിൽ പിഡിയാട്രിക്‌ നെഫ്രോളജിസ്‌റ്റിനെയോ കാണിക്കേണ്ട കേസിൽ പച്ചമടലിൻ്റെ നീരും ക്രാൻബെറി ജ്യൂസും മുക്കുറ്റിനീരുമൊക്കെ പ്രതിവിധിയായി കമൻ്റിലുണ്ട്‌. ഇതും വായിച്ച്‌ കൃത്യമായ ചികിത്സ തേടാതിരുന്നാലുള്ള അവസ്‌ഥ!

എത്രയോ ടെസ്‌റ്റ്‌ റിസൽറ്റുകൾ എന്നും വിവിധ മെസേജിങ്ങ്‌ ആപ്ലിക്കേഷനുകളിൽ വരുമ്പോഴും, ഏത്‌ നിസാര രോഗത്തിനും ‘ഡോക്‌ടറെ നേരിട്ട്‌ കാണിക്കൂ’ എന്നല്ലാതെ പറയാറില്ല. ഒരിക്കലും രോഗിയെ നേരിട്ട്‌ പരിശോധിക്കാതെ ടെസ്‌റ്റിനെ ചികിത്സിക്കുന്നത്‌ ശരിയായ രീതിയല്ല.

നാട്ടുവൈദ്യവും പ്രകൃതിചികിത്സയുമൊക്കെ തിരഞ്ഞെടുക്കാൻ വ്യക്‌തികൾക്ക്‌ സ്വാതന്ത്ര്യമുണ്ട്‌. പക്ഷേ, രോഗങ്ങൾ സാരമാണോ അല്ലയോ എന്ന്‌ തീരുമാനമെടുക്കേണ്ടത്‌ ചുക്കേതാ കൊക്കേതാ എന്നറിയാത്ത അവരോ കമൻ്റ്‌ തൊഴിലാളികളോ അല്ല. മറിച്ച്‌, ഒരു രജിസ്‌റ്റേഡ്‌ മെഡിക്കൽ പ്രാക്‌ടീഷ്യനറാണ്‌.
ദയവ്‌ ചെയ്‌ത്‌ പരീക്ഷണങ്ങൾ നടത്തി പ്രിയപ്പെട്ടവരുടെ ജീവൻ അപകടത്തിലാക്കരുത്‌. ?

shortlink

Related Articles

Post Your Comments

Related Articles


Back to top button