Latest NewsNewsSaudi ArabiaInternationalGulf

മണൽക്കാറ്റിന് സാധ്യത: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സൗദി

റിയാദ്: സൗദിയിൽ മണൽക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത് കാറ്റ് ശക്തമാകുമെന്നും ശനിയാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് രാജ്യവ്യാപകമായി ഈ സാഹചര്യം അനുഭവപ്പെടാമെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു.

Read Also: മാളിന്റെ മുകളിലെ നിലയില്‍ നിന്ന് വീണ് കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണ മരണം

ശ്വാസകോശ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവർ മാസ്‌കുകൾ ഉപയോഗിക്കണം. ഇത്തരക്കാർ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും നിർദ്ദേശമുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് സൗദിയിൽ ശക്തമായ മണൽക്കാറ്റ് അനുഭവപ്പെട്ടിരുന്നു. ഇറാഖ് മേഖലയിൽ നിന്ന് രൂപപ്പെട്ട മണൽക്കാറ്റ് റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ് തുടങ്ങിയ സ്ഥലങ്ങളിലാണ് ശക്തമായി അനുഭവപ്പെട്ടത്.

Read Also: മൂത്രത്തിൽ അണുബാധയുള്ള കുഞ്ഞിന്‌ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ചികിത്സ തേടുന്ന പോസ്റ്റ് മുതലാളി: ഡോക്ടറുടെ കുറിപ്പ്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button