ErnakulamLatest NewsKeralaNattuvarthaNews

പിസി ജോര്‍ജിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്: നീക്കം മുൻകൂർ ജാമ്യം കോടതി തള‌ളിയതിന് പിന്നാലെ

കൊച്ചി: വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പിസി ജോർജിന്റെ മുൻകൂർ ജാമ്യം എറണാകുളം ജില്ലാ സെഷൻസ് കോടതി തള‌ളിയതിന് പിന്നാലെ പിസി ജോർജിന്റെ വീട്ടിൽ പൊലീസ് റെയ്ഡ്. കൊച്ചി ഡിസിപിയായ വിയു കുര്യാക്കോസിന്റെ നേതൃത്വത്തിലാണ് പിസി ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തുന്നത്.

ജോർജിന്റെ വീടിന് പുറമെ സമീപത്തുള‌ള സഹോദരന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. എന്നാൽ, ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ പിസി ജോര്‍ജ് വീട്ടില്‍ നിന്ന് മാറിയിരുന്നു. അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നതെന്ന് മകൻ ഷോണ്‍ ജോര്‍ജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

പിസി ജോർജിന്റെ പ്രസംഗം പരിശോധിച്ചതായും മതസ്‌പർദ്ധയുണ്ടാക്കാനും സാമുദായിക ഐക്യം തകർക്കാൻ കാരണമാകുന്നതാണെന്നും എറണാകുളം ജില്ലാ സെഷൻസ് കോടതി വ്യക്തമാക്കി. 152 എ, 295 എ വകുപ്പുകൾ ചുമത്തിയത് അനാവശ്യമെന്ന് പറയാനാകില്ലെന്നും കോടതി അറിയിച്ചു.

പെണ്ണുങ്ങളുടെ അടിവസ്ത്രം മോഷ്ടിക്കുന്നവനും ജാക്കി വയ്ക്കാൻ നടക്കുന്നവനും ഒരേ മാനസിക നിലയാണ് ഉള്ളത്: കുറിപ്പ്

അതേസമയം, തിരുവനന്തപുരത്തെ പ്രകോപന പ്രസംഗം സംബന്ധിച്ച് കേസിൽ തിരുവനന്തപുരം കോടതിയുടെ വിധി വന്നശേഷമേ ജോർജിന്റെ അറസ്‌റ്റുണ്ടാകൂ. എന്നാൽ, മുൻകൂർ ജാമ്യം തള‌ളിയതിന് പിന്നാലെ പിസി ജോർജ് ഒളിവിലാണെന്നാണ് സൂചന. ജോർജിന്റെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്‌ത നിലയിൽ വീട്ടിൽതന്നെയുണ്ടെന്ന് പൊലീസ് കണ്ടെത്തി.

വെണ്ണലയിലെ പരിപാടിയിലേക്ക് പിസി ജോര്‍ജ്ജിനെ വിളിച്ചതിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന് നേരത്തെ,കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു വ്യക്തമാക്കിയിരുന്നു. വിദ്വേഷ പ്രസംഗം ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടാണോ സംഘാടകര്‍ ക്ഷണിച്ചതെന്ന് പൊലീസ് അന്വേഷിക്കുമെന്നും, പി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യുന്നതില്‍ പോലീസിന് തിടുക്കമില്ലെന്നും കമ്മീഷണര്‍ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button