മോട്ടോർ വാഹന നിയമത്തിൽ പുതിയ ഭേദഗതി. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ കൃത്യമായ രീതിയിൽ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ ഇനി പിഴ ഈടാക്കും.
ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഹെൽമെറ്റിന്റെ സ്ട്രാപ്പ് ഇടാതെ ഹെൽമറ്റ് ധരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് മോട്ടോർ വാഹന നിയമത്തിലെ 194 ഡി വകുപ്പനുസരിച്ച് കടുത്ത നടപടി സ്വീകരിക്കുന്നത്. ഉചിതമായ രീതിയിൽ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ ഇനി 2000 രൂപ പിഴ ഈടാക്കും.
Also Read: മരിയുപോള്‍ തുറമുഖ നഗരം പൂര്‍ണ്ണമായും റഷ്യയുടെ നിയന്ത്രണത്തിലായെന്ന് സ്ഥിരീകരണം
സ്ട്രാപ്പ് ഇടാതെ ഹെൽമറ്റ് ധരിക്കുന്നതിനു പുറമേ, ഐഎസ്ഐ അല്ലെങ്കിൽ ബിഐഎസ് മുദ്ര ഇല്ലാത്ത ഹെൽമെറ്റ് ധരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാലും പിഴ ഈടാക്കും. 2021 ജൂൺ 1 മുതൽ അംഗീകാരമില്ലാത്ത ഹെൽമറ്റുകൾ ധരിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
Post Your Comments