കീവ്: മരിയുപോള്‍ തുറമുഖ നഗരം, പൂര്‍ണ്ണമായും റഷ്യയുടെ നിയന്ത്രണത്തിലായെന്ന് സ്ഥിരീകരണം. കഴിഞ്ഞ ദിവസം, യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി മരിയുപോള്‍ തകര്‍ന്നെന്ന് പ്രസ്താവന ഇറക്കിയതിന് പിന്നാലെ, റഷ്യ മരിയുപോളിന്റെ നിയന്ത്രണം പൂര്‍ണ്ണമായും ഏറ്റെടുത്തു എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
അസോവ്സ്റ്റാള്‍ ഉരുക്കു നിര്‍മ്മാണ ശാല കേന്ദ്രീകരിച്ച് ചെറുത്തു നില്‍പ്പിന് ശ്രമിച്ച യുക്രെയ്ന്‍ സൈന്യമാണ് കീഴടങ്ങിയത്. 540 സൈനികരെ യുക്രെയ്ന്‍ ഒഴുപ്പിച്ചിരുന്നു. പരിക്കേറ്റ സൈനികരെയാണ് റഷ്യ ഒഴിപ്പിക്കാന്‍ അനുവദിച്ചത്. എന്നാല്‍, പീന്നീട് റഷ്യ ആക്രമണം ശക്തമാക്കിയതോടെ ആയിരത്തി എഴുന്നൂറോളം വരുന്ന യുക്രെയ്ന്‍ സൈനികര്‍ കീഴടങ്ങുകയായിരുന്നു.
കരിങ്കടല്‍ മേഖലയിലെ ഏറ്റവും വലിയ തുറമുഖ നഗരമാണ് റഷ്യ പിടിച്ചെടുത്തിരിക്കുന്നത്. മരിയുപോള്‍ പിടിച്ചെടുത്തതോടെ, യുക്രെയ്‌ന്റെ പടിഞ്ഞാറന്‍ മേഖലയെ എല്ലാ അര്‍ത്ഥത്തിലും നിയന്ത്രിക്കാന്‍ ഇനി റഷ്യയ്ക്ക് എളുപ്പമാകും.
Post Your Comments