
ന്യൂഡൽഹി: നിക്ഷേപകരെ വഞ്ചിച്ച് 400 കോടി രൂപ തട്ടിയ കേസിലെ പ്രധാന പ്രതി ക്ഷയരോഗത്തിന് കീഴടങ്ങി. 2010–ൽ കുപ്രസിദ്ധമായ സിറ്റി ബാങ്ക് തട്ടിപ്പു കേസിലെ പ്രതിയായ ശിവരാജ് പുരിയാണ് ഇന്നലെ, ഡൽഹിയിലെ ആശുപത്രിയിൽ മരിച്ചത്. ഡൽഹി അതിർത്തിയിലുള്ള ഗുരുഗ്രാമിലെ ഭോണ്ട്സി ജയിലിലായിരുന്ന പുരിയെ അസുഖം കൂടിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഗുരുഗ്രാമിലെ സിറ്റി ബാങ്ക് ബ്രാഞ്ചിൽ റിലേഷൻഷിപ്പ് മാനേജരായി ജോലി ചെയ്യുമ്പോഴാണ് 400 കോടി രൂപയുടെ തട്ടിപ്പിനു ശിവരാജ് പുരി തുടക്കം കുറിച്ചത്. ധനികരെയും വമ്പൻ സ്ഥാപനങ്ങളെയുമൊക്കെ സമീപിച്ച് ആകർഷകമായ വാഗ്ദാനങ്ങൾ നൽകി നിക്ഷേപങ്ങൾ സ്വീകരിക്കുക എന്നതായിരുന്നു പുരിയുടെ പ്രധാന ജോലി.
Read Also: സിനിമയെ വെല്ലും കൊലപാതകം: ആരാണ് ഇന്ദ്രാണി മുഖർജി? ഷീന ബോറ വധക്കേസില്‍ അവരുടെ പങ്ക്?
ആകർഷകമായി സംസാരിച്ച് ആളുകളെ എളുപ്പത്തിൽ പാട്ടിലാക്കാൻ പുരിയ്ക്ക് കഴിഞ്ഞിരുന്നുവെന്നും ഇത്തരം ജോലികൾ ചെയ്യുന്ന മറ്റ് ആളുകളെ പോലെ നിർബന്ധ ബുദ്ധിക്കാരനായിരുന്നില്ലെന്നും പണം നഷ്ടപ്പെട്ടവർ പിന്നീട് പ്രതികരിച്ചിരുന്നു.
Post Your Comments