Latest NewsNewsIndia

സിനിമയെ വെല്ലും കൊലപാതകം: ആരാണ് ഇന്ദ്രാണി മുഖർജി? ഷീന ബോറ വധക്കേസില്‍ അവരുടെ പങ്ക്?

ഷീന ബോറ കൊലക്കേസില്‍ 2015 ലാണ് ഇന്ദ്രാണി മുഖര്‍ജി അറസ്റ്റിലാവുന്നത്.

മുംബൈ: സിനിമയെ വെല്ലും കൊലപാതകമാണ് 2012 ഏപ്രിൽ 24ന് മുംബൈ നഗരത്തിൽ നടന്നത്. തോക്ക് കൈവശം വെച്ചതിന് പൊലീസ് പിടികൂടിയ ഡ്രൈവറിന്റെ വാക്ക് പാളിച്ചയിലൂടെയാണ് 25 കാരിയുടെ കൊലപാതകം പുറംലോകം അറിഞ്ഞത്. ആദ്യ വിവാഹത്തില്‍ ജനിച്ച ഷീന, മിഖായേല്‍ എന്നീ രണ്ട് മക്കളെ ഗുവാഹട്ടിയിലെ മാതാപിതാക്കളുടെയടുത്ത് ഉപേക്ഷിച്ച് പോവുകയായിരുന്നു ഇന്ദ്രാണി. മുംബൈയില്‍ മീഡിയ എക്‌സിക്യൂട്ടീവായ പീറ്റര്‍ മുഖര്‍ജിയെ വിവാഹം ചെയ്ത ഇന്ദ്രാണി അവിടെ പുതിയൊരു ജീവിതം ആരംഭിച്ചു.

ഇതിനിടയില്‍ ഒരു മാഗസിന്‍ വഴി അമ്മയെ പറ്റി അറിഞ്ഞ ഷീന മുംബൈയിലേക്ക് ഇവരെ തേടിയെത്തി. രഹസ്യങ്ങളെല്ലാം പൊളിക്കുമെന്നും അല്ലെങ്കില്‍ മുംബൈയില്‍ ഒരു വീട് വേണമെന്നും ഷീന ഇന്ദ്രാണിയോട് ആവശ്യപ്പെട്ടു. മുംബൈയിലെത്തിയ ഷീനയെ തന്റെ സഹോദരിയെന്ന് പറഞ്ഞാണ് ഭര്‍ത്താവ് പീറ്ററിനടക്കം ഇന്ദ്രാണി പരിചയപ്പെടുത്തിയത്. ഇതിനിടയില്‍ മറ്റൊരു സംഭവവുമുണ്ടായി. ഇന്ദ്രാണിയുടെ ഭര്‍ത്താവ് പീറ്റിറിന്റെ ആദ്യ വിവാഹത്തിലുണ്ടായ മകന്‍ രാഹുല്‍ മുഖര്‍ജിയുമായി ഷീന പരിചയപ്പെട്ടു. ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയും ഒരുമിച്ച് ജീവിക്കുകയും ചെയ്തു. ഇതിനിടെയാണ് 2012 ല്‍ പെട്ടെന്നൊരു ദിവസം ഷീനയെ കാണാതാവുന്നത്. ഷീന വിദേശത്തേക്ക് പോയെന്നാണ് ഇന്ദ്രാണി എല്ലാവരോടും പറഞ്ഞിരുന്നത്.

Read Also: തന്നെ വേദനിപ്പിച്ച ആരോടും വ്യക്തി വിരോധമില്ല : ജയിലിൽ നിന്നിറങ്ങിയതിന് പിന്നാലെ ഇന്ദ്രാണി മുഖർജി

ഒടുവില്‍ 2015 ലാണ് കേസ് പുറം ലോകമറിയുന്നത്. അന്വേഷണ സംഘം പറയുന്നത് പ്രകാരം ഷീനയെ ശ്വാസം മുട്ടിച്ച് ഇന്ദ്രാണി കൊലപ്പെടുത്തുകയായിരുന്നു. മുംബൈയിലെ ബാന്ദ്രയില്‍ നിന്നും മൃതദേഹം അടുത്തുള്ള റയ്ഗാഡ് ജില്ലയില്‍ എത്തിക്കുകയും ശവശരീരം കത്തിച്ച് നശിപ്പിക്കുകയും ചെയ്തു. എന്നാല്‍, ഈ വാദങ്ങളെ ഇന്ദ്രാണി എതിര്‍ക്കുന്നു. കേസില്‍ ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സജ്ജീവ് ഖന്നയും അറസ്റ്റിലായി. ഷീനയെ കൊലപ്പെടുത്താനും മൃതദേഹം മറവ് ചെയ്യാനും ഇയാള്‍ സഹായിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഗൂഡാലോചനയുടെ ഭാഗമായെന്ന് കാട്ടി പീറ്ററിനെയും സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, 2020 ല്‍ ഇയാള്‍ക്ക് ജാമ്യം ലഭിച്ചു. വിചാരണവേളയ്ക്കിടെ ഇന്ദ്രാണിയും പീറ്ററും വിവാഹ മോചിതരാവുകയും ചെയ്തിരുന്നു.

ഷീന ബോറ കൊലക്കേസില്‍ 2015 ലാണ് ഇന്ദ്രാണി മുഖര്‍ജി അറസ്റ്റിലാവുന്നത്. 2015ൽ ഇന്ദ്രാണി മുഖര്‍ജിയുടെ ഡ്രൈവറായിരുന്ന ശ്യാമവര്‍ റായിയെ തോക്ക് കൈവശം വെച്ചതിന് പൊലീസ് പിടികൂടിയതോടെയാണ് ഷീന ബോറ കൊലക്കേസ് വെളിച്ചത്തേക്ക് വരുന്നത്. ചോദ്യം ചെയ്യലിനിടെ താന്‍ ഒരു കൊലപാതകത്തിന് സാക്ഷിയായിട്ടുണ്ടെന്ന് ഇയാള്‍ വെളിപ്പെടുത്തി.

shortlink

Post Your Comments


Back to top button