തിരുവനന്തപുരം: ക്ഷയരോഗമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനത്തെ എത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനതല ക്ഷയരോഗ നിര്‍മാര്‍ജന പരിപാടിയുടെ വിവര ശേഖരണത്തിനായുള്ള ഭവന സന്ദര്‍ശനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ജനുവരി 3) രാവിലെ ഒന്‍പതിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.ശൈലജ ടീച്ചറുടെ ഔദ്യോഗിക വസതിയില്‍ നടക്കും.
മാര്‍ച്ച് 24 ലോക ക്ഷയരോഗ ദിനത്തിന് മുന്നോടിയായി സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലുമായി 78 ലക്ഷത്തോളം ഭവനങ്ങള്‍ സന്ദര്‍ശിച്ച് ക്ഷയരോഗ ബാധിതരെ കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
തദ്ദേശ ഭരണ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ രൂപീകൃതമായിട്ടുള്ള പ്രാദേശിക സമിതികളുടെ മേല്‍നോട്ടത്തിലാണ് പരിപാടി നടപ്പിലാക്കുന്നത്. എല്ലാ ഞായറാഴ്ചകളിലും തെരഞ്ഞെടുക്കപ്പെട്ട പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി വിവരശേഖരം നടത്തും.
Post Your Comments