Latest NewsUAENewsInternationalGulf

അടിയന്തരമായി പാസ്‌പോർട്ട് പുതുക്കേണ്ടവരുടെ ശ്രദ്ധയ്ക്ക്: മെയ് 22, 29 തീയതികളിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

ദുബായ്: അടിയന്തിരമായി പാസ്‌പോർട്ട് പുതുക്കേണ്ട വ്യക്തികൾക്ക് സേവനം നൽകാനായി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കാൻ ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. മെയ് 22, 29 തീയതികളിലാണ് ക്യാമ്പ് നടത്തുന്നത്. ദുബായിലും ഷാർജയിലുമുള്ള ബിഎൽഎസ് ഇന്റർനാഷണൽ സർവീസ് ലിമിറ്റഡിന്റെ നാല് സെന്ററുകളിലായിരിക്കും ക്യാമ്പ് നടക്കുക. പ്രവാസികൾക്ക് അടിയന്തരമായി ലഭ്യമാവേണ്ട പാസ്‌പോർട്ട് സേവനങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടിയായിരിക്കും ഇവ.

Read Also: 18രൂപ കൂട്ടിയ ശേഷം എട്ട് രൂപ കുറയ്ക്കുന്നത് വലിയ കാര്യമല്ല: കേന്ദ്രസർക്കാർ ഇന്ധന വില കുറച്ചതിനെ പരിഹസിച്ച് കോണ്‍ഗ്രസ്

നാല് കേന്ദ്രങ്ങളിലും പ്രവാസികൾക്ക് നേരിട്ടെത്തി ഓൺലൈൻ അപക്ഷ പൂരിപ്പിക്കാം. ആവശ്യമായ അനുബന്ധ രേഖകളും കൈവശമുണ്ടായിരിക്കണം. ആദ്യം എത്തുന്നവർക്ക് ആദ്യം എന്ന നിലയിലായിരിക്കും സേവനം ലഭ്യമാക്കുന്നത്. മതിയായ രേഖകൾ ഹാജരാക്കുന്ന അടിയന്തര ആവശ്യങ്ങൾക്ക് വേണ്ടി മാത്രമാണ് പാസ്‌പോർട്ട് സേവാ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

മെഡിക്കൽ ആവശ്യങ്ങൾ, മരണം, ജൂൺ അവസാനമോ അതിന് മുമ്പോ പാസ്‌പോർട്ടിന്റെ കാലാവധി അവസാനിക്കുന്നവർ, കാലാവധി കഴിഞ്ഞതോ റദ്ദാക്കിയതോ ആയ വിസ സ്റ്റാമ്പ് ചെയ്യാനോ പുതിയ ജോലിക്കായുള്ള വിസ സ്റ്റാമ്പ് ചെയ്യാനോ വേണ്ടി പാസ്‌പോർട്ട് ഉടനെ പുതുക്കേണ്ടവർ, അക്കാദമിക ആവശ്യങ്ങൾക്ക് എൻ.ആർ.ഐ സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർ, തൊഴിൽ അല്ലെങ്കിൽ ഇമിഗ്രേഷൻ ആവശ്യങ്ങൾക്ക് അടിയന്തരമായി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർ, മറ്റ് വിദേശരാജ്യങ്ങളിൽ പഠനത്തിന് പോകാനായി പാസ്‌പോർട്ട് പുതുക്കേണ്ട വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് സേവനം പ്രയോജനപ്പെടുത്താം.

Read Also: പിഎം കിസാൻ സമ്മാൻ നിധി: അടുത്ത ഗഡുവിനായി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉറപ്പിക്കണം, വിശദവിവരങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button