ഡൽഹി: കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചതിനെ പരിഹസിച്ച് കോണ്‍ഗ്രസ്. 18.42 രൂപ ഇന്ധന നികുതി ഇനത്തില്‍ വര്‍ദ്ധിപ്പിച്ച ശേഷം, എട്ട് രൂപ കുറയ്ക്കുകയാണ് ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തതെന്ന്, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല പറഞ്ഞു.
യുപിഎ സര്‍ക്കാരിന്റെ കാലഘട്ടവുമായി താരതമ്യം ചെയ്താല്‍, ഇപ്പോഴും ഇന്ധന നികുതി 19.90 രൂപ കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2014 മേയില്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോളിന് ഈടാക്കിയിരുന്നത് വെറും 9.48 രൂപയാണെന്നും സുര്‍ജെവാല പറഞ്ഞു.
ലക്ഷദ്വീപ് ലഹരിമരുന്ന് വേട്ട: പിന്നിൽ ഇറാൻ ബന്ധമുള്ള സംഘമെന്ന് ഡിആർഐ
എന്നാല്‍, 2022 മേയ് ആകുമ്പോള്‍ പെട്രോളിന്റെ ഇന്ധന നികുതി ഇനത്തില്‍ മാത്രം, 27.90 രൂപ കേന്ദ്രം ഈടാക്കുന്നുണ്ടെന്ന് സുര്‍ജെവാല ചൂണ്ടിക്കാണിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറയ്ക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ്, സുര്‍ജെവാല വിമർശനവുമായി രംഗത്ത് വന്നത്.
Post Your Comments