കോട്ടയം: ഏറ്റുമാനൂർ-ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി, കോട്ടയം വഴിയുള്ള ട്രെയിന്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ മാസം 28 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പരശുറാം എക്പ്രസ്, കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി അടക്കമുള്ള ചില ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
നാളെ മുതൽ കോട്ടയം റൂട്ടിൽ കടുത്ത നിയന്ത്രണമാണ്. 21 ട്രെയിനുകളാണ് സർവീസ് റദ്ദാക്കുന്നത്. കോട്ടയം വഴിയുള്ള ട്രെയിനുകൾ പകൽ ആലപ്പുഴ വഴി തിരിച്ചുവിടും. നാഗർ കോവിൽ- മംഗളൂരു പരശുറാം എക്‌സ്പ്രസ് 29 വരെ ഓടില്ല. ഹൈദരാബാദ്- തിരുവനന്തപുരം ശബരി എക്‌സ്പ്രസ് ഷൊർണൂർ വരെ സർവീസ് നടത്തും. ജനശതാബ്ദി, പരശുറാം അടക്കം 22 ട്രെയിൻ നാളെ മുതൽ സർവീസ് നടത്തില്ല.
പുനലൂർ-ഗുരുവായൂർ തീവണ്ടി നാളെ മുതൽ 28 വരെ റദ്ദാക്കി. തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്‌സ്പ്രസ് മെയ് 24 മുതൽ 28 വരെ ഓടില്ല. കൊല്ലം-എറണാകുളം-കൊല്ലം മെമുവും 28 വരെ സർവീസ് നടത്തില്ല. മംഗളൂരു-നാഗർകോവിൽ പരശുറാം (16649) 20 മുതൽ 28 വരെ ഉണ്ടാകില്ല. നാഗർകോവിൽ-മംഗളൂരു പരശുറാം (16650) 21 മുതൽ 29 വരെയാണ് റദ്ദാക്കിയത്.
സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് (17230) 23 മുതൽ 27 വരെ തൃശ്ശൂരിൽ സർവീസ് അവസാനിപ്പിക്കും. 11 മുതൽ 20 വരെ ഈ വണ്ടി ആലപ്പുഴ വഴിയാണ്. തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ് (17229) 24 മുതൽ 28 വരെ തൃശ്ശൂരിൽ നിന്ന് സർവീസ് തുടങ്ങും.
23 നാണ് പാതയിൽ സുരക്ഷാപരിശോധന നടക്കുക. 28 ന് വൈകീട്ടോടെ ഇരട്ടപ്പാത തുറക്കും
Post Your Comments