ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി.
പല്‍വലിനും മധുര ജംഗ്ഷനും ഇടയില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സര്‍വീസുകള്‍ റദ്ദാക്കിയതെന്ന് നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. 18 ട്രെയിന്‍ സര്‍വീസുകളാണ് റദ്ദാക്കിയത്. 6 ട്രെയിന്‍ സര്‍വീസുകള്‍ വഴിതിരിച്ചുവിടും.
Read Also: കോഴിക്കോട് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം: ഈ വാഹനങ്ങൾക്ക് പ്രവേശനമില്ല
എറണാകുളം ഹസ്രത്ത് നിസാമുദ്ദീന്‍ തുരന്തോ എക്സ്പ്രസ് 16, 23, 30, ഫെബ്രുവരി 6 തിയതികളില്‍ സര്‍വീസ് നടത്തില്ല. ഹസ്രത്ത് നിസാമുദ്ദീന്‍ എറണാകുളം തുരന്തോ എക്സ്പ്രസ് ജനുവരി 13, 20, 27, ഫെബ്രുവരി 3 എന്നീ തിയതികളില്‍ സര്‍വീസ് നടത്തില്ല.
കൊച്ചുവേളി അമൃത്സര്‍ എക്സ്പ്രസ് ജനുവരി 17, 24, 31, ഫെബ്രുവരി 07 തിയതികളില്‍ സര്‍വീസ് നടത്തില്ല. അമൃത്സര്‍ കൊച്ചുവേളി എക്സ്പ്രസ് ജനുവരി 14, 21, 28, ഫെബ്രുവരി 04 തിയതികളില്‍ സര്‍വീസ് നടത്തില്ല.
തിരുവനന്തപുരം സെന്‍ട്രല്‍ ന്യൂഡല്‍ഹി കേരള സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ജനുവരി 27 മുതല്‍ ഫെബ്രുവരി 03 വരെ ഉള്ള സര്‍വീസുകള്‍ റദ്ദാക്കി.
ന്യൂഡല്‍ഹി-തിരുവനന്തപുരം സെന്‍ട്രല്‍ കേരള സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ജനുവരി 29 മുതല്‍ ഫെബ്രുവരി 05 വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കി.
തിരുവനന്തപുരം സെന്‍ട്രല്‍ ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ജനുവരി 09, 16, 23, 30 തിയതികളില്‍ നടത്തുന്ന സര്‍വീസ് റദ്ദാക്കി. ഹസ്രത്ത് നിസാമുദ്ദീന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ജനുവരി 12, 19, 26, ഫെബ്രുവരി 02 തിയതികളിലെ സര്‍വീസ് റദ്ദാക്കി. എറണാകുളം ഹസ്രത്ത് നിസാമുദ്ദീന്‍ മില്ലേനിയം എക്സ്പ്രസ് ജനുവരി 06, 13, 20, 27, ഫെബ്രുവരി 03 തിയതികളിളുള്ള സര്‍വീസ് റദ്ദാക്കി.
കന്യാകുമാരി ശ്രീ വൈഷ്ണോ ദേവി കത്ര ഹിംസാഗര്‍ എക്സ്പ്രസ് ജനുവരി 12, 19, 26, ഫെബ്രുവരി 02 തിയതികളിലെ സര്‍വീസ് റദ്ദാക്കി. ശ്രീ വൈഷ്ണോ ദേവി കത്ര കന്യാകുമാരി എക്സ്പ്രസ് ജനുവരി 15, 22, 29, ഫെബ്രുവരി 05 തിയതികളിലും സര്‍വീസ് നടത്തില്ല.
തിരുവനന്തപുരം സെന്‍ട്രല്‍ ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ജനുവരി 13, 20, 27, ഫെബ്രുവരി 03 തിയതികളില്‍ സര്‍വീസ് നടത്തില്ല.
Post Your Comments