Latest NewsCinemaNewsIndiaEntertainment

‘ഇത് പുതിയ ഇന്ത്യ’: കാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയെ അഭിനന്ദിച്ച് ആർ മാധവൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യ സംരംഭത്തെ പുകഴ്ത്തി നടൻ ആർ മാധവൻ. കാൻ വേദിയിൽ തന്റെ ആദ്യ സംവിധാന സംരംഭമായ ‘റോക്കട്രി: ദി നമ്പി എഫക്റ്റ്’ എന്ന സിനിമയുമായി ബന്ധപ്പെട്ട പരിപാടിക്കിടെയായിരുന്നു മാധവന്റെ വെളിപ്പെടുത്തൽ. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആണ് ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വീഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ സമ്പദ്‌ വ്യവസ്ഥയെക്കുറിച്ചുള്ള കാഴ്ചപ്പാട് അദ്ദേഹം പങ്കുവെയ്ക്കുന്നു.

‘ഇന്ത്യൻ പ്രധാനമന്ത്രി തന്റെ ഭരണം ആരംഭിച്ചപ്പോൾ തന്നെ മൈക്രോ ഇക്കണോമിയും ഡിജിറ്റൽ കറൻസിയും അവതരിപ്പിച്ചു. ഇത് ഒരു ദുരന്തമായിരിക്കും, ഇത് ഫലം കാണാൻ പോകുന്നില്ല എന്ന് സാമ്പത്തിക സമൂഹം വിലയിരുത്തി. അവർ ചോദിച്ചു, എങ്ങനെയാണ് നിങ്ങൾ കർഷകരെയും വിദ്യാഭ്യാസമില്ലാത്തവരെയും ചെറിയ ഗ്രാമങ്ങളിൽ നിന്നുള്ളവരെയും സ്മാർട്ട്ഫോണും അക്കൗണ്ടിംഗും പഠിപ്പിക്കുക? മൈക്രോ ഇക്കണോമി ഇന്ത്യയിലെ ഒരു വലിയ ദുരന്തമാകുമെന്ന് അവർ വിധിയെഴുതി.

Also Read:പീനട്ട് ബട്ടറിനുണ്ട് ഈ ഗുണങ്ങൾ

എന്നാൽ, രണ്ടു വർഷങ്ങൾക്കുള്ളിൽ, കഥയാകെ മാറി. ലോകത്തിലെ ഏറ്റവും വലിയ മൈക്രോ ഇക്കോണമി ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. എന്തുകൊണ്ടാണ് അത് സംഭവിച്ചതെന്ന് നിങ്ങൾക്കറിയാമോ? അത് ഉപയോഗിക്കാൻ കർഷകർക്ക് വിദ്യാഭ്യാസം ആവശ്യമില്ലാത്തതിനാലാണിത്. അവർക്ക് പണം കിട്ടിയോ അതോ അവർ അയച്ച പണം ലഭിച്ചോ ഇല്ലയോ എന്നറിയാൻ ഫോൺ ചെയ്‌താൽ മാത്രം മതി. അതാണ് പുതിയ ഇന്ത്യ. ഫോൺ ഉപയോഗിക്കുന്നതിന് കർഷകർക്ക് വിദ്യാഭ്യാസം ആവശ്യമില്ല’, ആർ മാധവൻ പറഞ്ഞു.

മാധവന്റെ ഏറ്റവും പുതിയ ചിത്രം 75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ മെയ് 19 വ്യാഴാഴ്ച പ്രദർശിപ്പിച്ചു. ആർ മാധവൻ അഭിനയിച്ച് സംവിധാനം ചെയ്ത ചിത്രം ഏറെ പ്രശംസ പിടിച്ചുപറ്റുകയാണ്. ജൂലൈ ഒന്നിന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും. റോക്കട്രി: ഐഎസ്ആർഒയുടെ (ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ) മുൻ ശാസ്ത്രജ്ഞനും എയ്‌റോസ്‌പേസ് എഞ്ചിനീയറുമായിരുന്ന നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ഈ സിനിമ. ആർ മാധവനാണ് ചിത്രത്തിൽ ടൈറ്റിൽ റോളിൽ എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button