നിലക്കടലയിൽ നിന്നുണ്ടാകുന്ന പീനട്ട് ബട്ടർ പ്രമേഹവും ഹൃദ്രോഗവും ഉൾപ്പെടെയുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും. വറുത്ത നിലക്കടലയിൽ നിന്നാണ് പീനട്ട് ബട്ടർ തയ്യാറാക്കുന്നത്. സാൻഡ് വിച്ച്, ടോസ്റ്റ്, ചപ്പാത്തി ഇവയിൽ സ്‌പ്രെഡ് ചെയ്യാനാണ് സാധാരണയായി പീനട്ട് ബട്ടർ ഉപയോഗിക്കുന്നത്. മറ്റ് നട്ട്സുകളായ കശുവണ്ടി, പിസ്‌ത, ബദാം, വാൾനട്ട് ഇവയുടെ അത്ര വിലപിടിച്ച ഒന്നല്ല നിലക്കടല എങ്കിലും ഗുണങ്ങളിൽ ഇവയേക്കാൾ മുന്നിലാണ്.
പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, ഫോളേറ്റ്, നിയാസിൻ, വൈറ്റമിൻ ഇ, സി, എ, സോഡിയം, മഗ്നീഷ്യം, കാത്സ്യം, മാംഗനീസ്, ഫോസ്‌ഫറസ്, സെലീനിയം, കോപ്പർ, അയൺ, സിങ്ക്, തയാമിൻ, റൈബോഫ്ലേവിൻ, പിരിഡോക്സിൻ, പാന്റോതെനിക് ആസിഡ് എന്നീ പോഷകങ്ങളാൽ സമ്പന്നമാണ് പീനട്ട് ബട്ടർ.
സാച്ചുറേറ്റഡ് ഫാറ്റ് ഇല്ലാത്തതിനാൽ ഇത് പതിവായി ഉപയോഗിക്കാം. നിലക്കടല കഴിച്ച് ഭാരം കൂടുമോ എന്ന പേടി വേണ്ട. നിലക്കടല യഥാർഥത്തിൽ ഭാരം കുറയ്ക്കാൻ സഹായിക്കുകയാണ് ചെയ്യുന്നത്. പ്രോട്ടീന്റെ കലവറയാണ് പീനട്ട് ബട്ടർ. 100 ഗ്രാം പീനട്ട് ബട്ടറിൽ 25 മുതൽ 30 ഗ്രാം വരെ പ്രോട്ടീൻ ഉണ്ട്.
റെസ്‌വെറാട്രോൾ, ഫിനോലിക് ആസിഡ്, ഫൈറ്റോസ്‌റ്റെറോൾഡ് തുടങ്ങിയ സംയുക്തങ്ങളുടെ കലവറയാണ് പീനട്ട് ബട്ടർ ഇവ ഭക്ഷണത്തിൽ നിന്നു കൊളസ്ട്രോളിനെ ആഗിരണം ചെയ്യുന്നത് തടയുന്നു. പീനട്ട് ബട്ടറിലടങ്ങിയ കൊഴുപ്പിന്റെ അളവും ഒലിവ് ഓയിലിലെ കൊഴുപ്പിന്റെ അളവും തുല്യമാണ്. പോളി അൺസാച്ചുറേറ്റഡ്, മോണോ അൺസാച്ചുറേറ്റഡ് ഫ്ലാറ്റുകൾ ഇതിലുണ്ട്. ഇവ പൂരിത കൊഴുപ്പുകൾ അല്ലാത്തതിനാൽ ഹൃദയത്തിനും നല്ലതാണ്. പീനട്ട് ബട്ടറിലടങ്ങിയ അപൂരിത കൊഴുപ്പുകൾ ചീത്തകൊളസ്ട്രോൾ കുറയ്ക്കുന്നു.
ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ പീനട്ട് ബട്ടർ സഹായിക്കുന്നു. പീനട്ട് ബട്ടറിലെ അപൂരിത കൊഴുപ്പുകൾ, ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്നു. പീനട്ട് ബട്ടറിന്റെ ഉപയോഗം ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കും എന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
Post Your Comments