ലക്‌നൗ : നഗരത്തിലെ ക്ഷേത്രങ്ങളുടെ അവശേഷിപ്പുകളുമായി ബന്ധപ്പെട്ട് കാണ്‍പൂര്‍ ഭരണകൂടം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് നിർണ്ണായക വിവരങ്ങൾ. കാണ്‍പൂരിലെ ഡോക്ടര്‍ ബേരി ചൗരയില്‍ സ്ഥിതി ചെയ്തിരുന്ന രാം ജാനകി ക്ഷേത്രം ഒരു പാകിസ്താനി പൗരന്‍ വില്‍പ്പന നടത്തിയെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
മുക്താര്‍ ബാബ എന്നയാള്‍ക്കാണ് ക്ഷേത്രം വിറ്റത്. ഇയാളത് പൊളിച്ച് ബിരിയാണി കടയാക്കി മാറ്റിയെന്നാണ് റിപ്പോർട്ട്. 1980 കളില്‍ നടന്ന ക്ഷേത്രം പൊളിക്കലുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് കാണ്‍പൂര്‍ ജില്ലാ ഭരണകൂടം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.
read also: വൻ മയക്കുമരുന്ന് വേട്ട: 1000 കോടി വില വരുന്ന 220 കിലോ ഹെറോയിൻ പിടികൂടി
പാകിസ്താനി പൗരന്‍ ക്ഷേത്രം മുക്താര്‍ ബാബയ്‌ക്ക് വില്‍ക്കുകയും അയാളത് പൊളിച്ച് കളഞ്ഞ ശേഷം ബിരിയാണിക്കടയാക്കി. കൂടാതെ, സമീപ പ്രദേശത്ത് താമസിച്ചിരുന്ന ഹിന്ദു കുടുംബങ്ങളെയും മുക്താര്‍ ബാബ അവിടെ നിന്നും ഒഴിപ്പിച്ചിരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വര്‍ഷം ശത്രു സമ്പതി സംരക്ഷന്‍ സംഘര്‍ഷ് സമിതി മുക്താര്‍ ബാബയ്‌ക്കെതിരെ പരാതി നല്‍കിയതോടെയാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന്, അന്നത്തെ ജില്ലാ മജിസ്ട്രേറ്റ് ജോയിന്റ് മജിസ്ട്രേറ്റിനോട് ഇക്കാര്യം അന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
Post Your Comments