MollywoodLatest NewsKeralaCinemaNewsEntertainment

‘നായികയെ ഒരു ലൈംഗിക വസ്തുവായിട്ടോ വെറുതേ പ്രേമിക്കാനായിട്ടോ ആണ് അവതരിപ്പിക്കുന്നത്’: നിഖില വിമൽ

കൊച്ചി: സിനിമകളിൽ നായികയെ ഒരു ലൈംഗികവസ്തുവായിട്ടോ വെറുതേ പ്രേമിക്കാനായിട്ടോ ആണ് അവതരിപ്പിക്കുന്നതെന്ന് നടി നിഖില വിമൽ. ചുരുക്കം സിനിമകള്‍ മാത്രമേ സ്ത്രീകളുടെ കാഴ്ചപ്പാടില്‍ പറഞ്ഞിട്ടുള്ളൂവെന്ന് വ്യക്തമാക്കിയ നിഖില, ഇപ്പോൾ അതിൽ നിന്നെല്ലാം ഒരുപാട് മാറിയിട്ടുണ്ടെന്നും തുറന്നു പറയുന്നു. സിനിമയില്‍ സ്ത്രീകളെ അബലയും ചപലയുമായി കാണിക്കുന്നത് മാറ്റണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും നിഖില പറയുന്നു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

Also Read:കോട്ടയം വഴിയുള്ള ട്രെയിന്‍ യാത്രയ്ക്ക് നിയന്ത്രണം: ജനശതാബ്ദി അടക്കം 21 ട്രെയിനുകൾ റദ്ദാക്കി

സ്ത്രീകളെ ലൈംഗിക വസ്തുവായി ചിത്രീകരിക്കുന്ന പ്രവണത ഒരു കാലത്ത് സിനിമയിലുണ്ടായിരുന്നുവെന്നും ആളുകളിലേക്കും ആ സന്ദേശം ഊട്ടിയുറപ്പിച്ചിട്ടുണ്ടാകുമെന്നും നിഖില പറഞ്ഞു. ഒട്ടുമിക്ക സിനിമകളും നായകന്റെ കാഴ്ചപ്പാടിലാണ് പറഞ്ഞിട്ടുള്ളതെന്ന് വ്യക്തമാക്കിയ നിഖില, ചുരുക്കം സിനിമകള്‍ മാത്രമേ സ്ത്രീകളുടെ കാഴ്ചപ്പാടില്‍ പറഞ്ഞിട്ടുള്ളൂ എന്നും ചൂണ്ടിക്കാട്ടി.

‘സ്ത്രീകളുടെ കഥകള്‍ പറയുന്ന സിനിമകള്‍ എന്നെയും തേടിയെത്താറുണ്ട്. അവയില്‍ പലതും സ്ത്രീകളുടെ ബുദ്ധിമുട്ടും അതിനെതിരേയുള്ള പോരാട്ടവുമൊക്കെയായിരിക്കും പ്രമേയം. ഇതൊന്നുമല്ലാതെ തികച്ചും സാധാരണ സ്ത്രീകളുടെ കഥകള്‍ കുറവാണ്. അതുപോലെ എല്ലായ്‌പ്പോഴും സ്ത്രീകളെ അബലകളും ചപലകളുമായി കാണിക്കുന്നത് നിര്‍ത്തണം എന്നാഗ്രഹിക്കുന്ന ആളാണ് ഞാൻ’, നിഖില പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button