തിരുവനന്തപുരം: ദത്ത് വിവാദത്തിലൂടെ ശ്രദ്ധ നേടിയവരാണ് അനുപമയും അജിത്തും. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഇരുവർക്കും സ്വന്തം കുഞ്ഞിനെ തിരികെ കിട്ടിയിരുന്നു. ഇരുവരും ഇപ്പോൾ യൂട്യൂബിലെ താരങ്ങളാണ്. കൂട്ടിന്, കുഞ്ഞ് ഏബുവും ഉണ്ട്. മൂന്നുപേരും ഒരുമിച്ചുള്ള ഫാമിലി വ്ലോഗുകളാണ് വൈറലാവുന്നത്. രണ്ടു മാസം മുൻപു യൂട്യൂബിൽ റിലീസ് ചെയ്ത ആദ്യ വീഡിയോയ്ക്ക് തന്നെ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ‘അനുപമ അജിത് വ്ലോഗ്’ എന്ന പേരിലാണ് വ്ലോഗുകൾ.
രാവിലെ എഴുന്നേൽക്കുന്നത് മുതലുള്ള ഇവരുടെ വിശേഷങ്ങളാണ് വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നത്. വീഡിയോ ഹിറ്റ് ആയതോടെ യൂട്യൂബിൽ നിന്നു ചെറിയ വരുമാനവും ലഭിച്ചു തുടങ്ങി. വീട്ടുവിശേഷം, പാചകം, കുഞ്ഞുമൊത്തുള്ള യാത്രകൾ, രാത്രി കറക്കം, ഷോപ്പിങ്, അനുപമയ്ക്കും അജിത്തിനും ഇടയിലുള്ള ചില രസകരമായ ചലഞ്ചുകൾ എന്നിവയൊക്കെയാണ് ചാനലിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ ഉള്ളത്.
വീഡിയോ കാണാം:
Post Your Comments