KeralaLatest NewsNews

ഇത്ര തിരക്കുകൾക്കിടയിലും കേരളത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയ തല അജിത്തിന് അഭിവാദ്യങ്ങൾ: പരിഹസിച്ച് വി.കെ പ്രശാന്ത്

കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് തമിഴ് നടന്‍ അജിത്ത്. അജിത്തിന്റെ ഫോട്ടോയും പേരും ചേര്‍ത്ത് വ്യാജ ഐഡി കാര്‍ഡ് പൊലീസ് കണ്ടെടുത്തതോടെയാണ് ഇത്തരം ഒരു സ്ഥിരീകരണം ഉണ്ടായത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ അഭി വിക്രത്തിന്റെ ഫോണിലാണ് നടന്റെ പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തിയത്. വ്യാജ ഐ.ഡി നിർമിച്ച് വോട്ട് ചെയ്ത ‘അജിത്തിനെ’ പരിഹസിച്ച് വി,കെ പ്രശാന്ത്. യൂത്ത് കോൺഗ്രസ് നേതാക്കളെയാണ് പ്രശാന്ത് പരിഹസിക്കുന്നത്. ഇത്ര തിരക്കുകൾക്കിടയിലും കേരളത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയ തല അജിത്തിന് അഭിവാദ്യങ്ങൾ എന്നാണ് പ്രശാന്ത് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്.

അതേസമയം, വ്യാജ ഐ.ഡി നിര്‍മിച്ചുവെന്ന് കണ്ടെത്തിയ 4 യൂത്ത് കോണ്‍ഗ്രസ്- കെ.എസ്.യു നേതാക്കളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഏഴംകുളം അറുകാലിക്കല്‍ പടിഞ്ഞാറ് അഭയം വീട്ടില്‍ അഭിനന്ദ് വിക്രം (29), ഏഴംകുളം തൊടുവക്കാട് കുളിക്കുന്നുകുഴി ബിനില്‍ ബിനു (21), അടൂര്‍ നെല്ലിമൂട്ടില്‍പ്പടി ചാര്‍ളി ഭവനില്‍ ഫെന്നി നൈനാന്‍ (25) പന്തളം കൂരമ്പാല വിഘ്നേശ്വരം വീട്ടില്‍ വികാസ് കൃഷ്ണന്‍ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ വോട്ടര്‍ ഐഡി കാര്‍ഡ് നിര്‍മിച്ചെന്ന കേസ് കേന്ദ്ര എജന്‍സികള്‍ക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറെടുത്തു. കാര്‍ഡുകള്‍ വ്യാജമായി നിര്‍മിച്ചുവെന്ന റിപ്പോര്‍ട്ട് പോലീസ് സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നല്‍കും. തുടര്‍ന്ന് സിബിഐ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് കേസ് കൈമറാനാണ് നീക്കം നടക്കുന്നത്. മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് റിപ്പോര്‍ട്ട് കൈമാറിയാല്‍ അന്വേഷണം കേരളാ പൊലീസില്‍ ഒതുങ്ങില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ ആവശ്യപ്രകാരം സി.ബി.ഐ. പോലുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഏറ്റെടുത്തേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button