Kerala

ദത്ത് പോയ കുഞ്ഞിനെ തിരിച്ചു കിട്ടാൻ സമരം ചെയ്ത അനുപമയ്ക്കും അജിത്തിനും രണ്ടാമത് കുഞ്ഞ് പിറന്നു

ദത്ത് പോയ കുഞ്ഞിനെ തിരിച്ചു കിട്ടാൻ സമരം ചെയ്ത് വാർത്തകളിലിടം പിടിച്ച അനുപമയും അജിത്തും വീണ്ടും മാതാപിതാക്കളായി. അജിത്താണ് സാമൂഹിക മാധ്യമങ്ങളിലൂടെ പെൺ കുഞ്ഞ് പിറന്ന വിവരം പങ്കുവെച്ചത്. അനുപമയും അജിത്തും മൂത്ത മകൻ എയ്ഡനും യൂട്യൂബിലും സജീവമാണ്. മൂവരും ചേർന്നുള്ള വീഡിയോകളും ഇവർ പങ്കുവെയ്ക്കാറുണ്ട്.

കുഞ്ഞിന് വേണ്ടിയുള്ള അനുപമയുടെയും അജിത്തിന്റെയും പോരാട്ടം ഏറെ മാധ്യമ ശ്രദ്ധ നേടി ചർച്ചയായിരുന്നു. സിപിഎമ്മിനെയും സര്‍ക്കാരിനെയും ശിശുക്ഷേമ സമിതിയെയും പ്രതിക്കൂട്ടിലാക്കിയ വിവാദമായിരുന്നു സംഭവം. ഇവരുടെ കുഞ്ഞിനെ അനധികൃതമായി ദത്ത് നല്‍കിയെന്നായിരുന്നു ആരോപണം.

നിയമപോരാട്ടത്തിനൊടുവില്‍ അനുപമയ്ക്ക് കുഞ്ഞിനെ തിരികെ ലഭിച്ചു. അനുപമയുടെ മാതാപിതാക്കള്‍ ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ച കുഞ്ഞിനെ പിന്നീട് ആന്ധ്രാ ദമ്പതികള്‍ക്ക് ദത്ത് നല്‍കുകയായിരുന്നു. സംഭവം വിവാദമായതോടെ ആന്ധ്രാ ദമ്പതികളില്‍ നിന്ന് കുഞ്ഞിനെ കോടതിവഴി അനുപമയ്ക്ക് കൈമാറി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button