പത്തനംതിട്ട : ശബരിമല സന്നിധാനത്ത് നടന് അജിത്തിന്റെ സിനിമയുടെ ടീസര്‍ ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച് ആരാധകര്‍. അജിത്തിന്റെ ചിത്രം പതിച്ച ബാനറുമായി അജിത്തേ കടവുളേ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് തമിഴ്നാട്ടില്‍ നിന്നുമുള്ള സംഘം എത്തിയത്. .
അജിത്തിന്റെ പുതിയ സിനിമയായ ‘വിടാമുയര്‍ച്ചി’യുടെ ടീസര്‍ ആവശ്യപ്പെട്ടായിരുന്നു ബാനര്‍. റാണിപ്പേട്ടില്‍ നിന്നുള്ള ആരാധകര്‍ എന്നാണ് വിവരം. വീഡിയോ പ്രചരിച്ചതോടെ തമിഴ്നാട്ടില്‍ നിന്നടക്കം വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ക്ഷേത്ര സങ്കേതത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുതെന്നാണ് ആവശ്യം. ദേവസ്വം ബോര്‍ഡും സംഭവം പരിശോധിക്കും.
Post Your Comments