KeralaLatest NewsNews

കേസ് കോടതി വരാന്തയില്‍ പോലും നില്‍ക്കില്ല: യു.ഡി.എഫ് നേതാക്കള്‍ ആരും ഇത്തരം പദപ്രയോഗങ്ങള്‍ നടത്താറില്ലെന്ന് വി.ഡി സതീശൻ

യു.ഡി.എഫ് നേതാക്കള്‍ ആരും ഇത്തരം പദപ്രയോഗങ്ങള്‍ നടത്താറില്ലെന്നും വി.ഡി.സതീശന്‍ പറ‍ഞ്ഞു.

തിരുവനന്തപുരം: വിവാദ പരാമർശത്തിൽ കെ.സുധാകരനെതിരായ പൊലീസ് കേസിൽ പ്രതികരിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. കേസ് കോടതി വരാന്തയില്‍ പോലും നില്‍ക്കില്ലെന്നും കേരള രാഷ്ട്രീയത്തില്‍ ഏറ്റവും മോശം പദപ്രയോഗങ്ങള്‍ നടത്തിയത് പിണറായി ആണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് നേതാക്കള്‍ ആരും ഇത്തരം പദപ്രയോഗങ്ങള്‍ നടത്താറില്ലെന്നും വി.ഡി.സതീശന്‍ പറ‍ഞ്ഞു.

Read Also: കൂര്‍ക്കം വലിയുടെ പ്രധാന കാരണങ്ങളറിയാം

അതേസമയം, മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ പിന്തുണച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്തെത്തി. പ്രസംഗ ഭാഷയിലെ ഗ്രാമര്‍ പിശക് പരിശോധിക്കേണ്ടതുണ്ടോയെന്നും ശബ്ദതാരാവലി എടുത്തിട്ടാണോ പൊതുമധ്യത്തില്‍ ആളുകള്‍ പ്രസംഗിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ചില പ്രയോഗങ്ങള്‍ പ്രസംഗ ഭാഷയെന്ന നിലയില്‍ വിട്ടുകളയണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെ.സുധാകരനെതിരെ കേസെടുത്ത നടപടിയോട് പ്രതികരിക്കുകയായിരുന്നു എം.എല്‍.എ.

shortlink

Related Articles

Post Your Comments

Related Articles


Back to top button