NattuvarthaLatest NewsKeralaNews

കേസ് കേസിന്റെ വഴിയ്ക്ക് പോകും, കെ സുധാകരനെതിരെ ശക്തമായി നിലകൊള്ളുമെന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം: കെ സുധാകരനെതിരെ നിലനിൽക്കുന്ന കേസിൽ ശക്തമായി നിലകൊള്ളുമെന്ന് മന്ത്രി പി രാജീവ്. സുധാകരനെതിരായ കേസ് അതിന്റെ രീതിക്ക് മുന്നോട്ടു പോകുമെന്നും, കെപിസിസി അധ്യക്ഷന്റെ പ്രസ്താവനയെ അപലപിക്കാന്‍ ഒരു കോണ്‍ഗ്രസ് നേതാവ് പോലും തയ്യാറായിട്ടില്ലെന്നും പി രാജീവ് പറഞ്ഞു.

Also Read:മകന്‍റെ ഭാര്യയെയും കുഞ്ഞിനെയും തീവെച്ച്‌ കൊല്ലാന്‍ ശ്രമം: കുഞ്ഞ് മരിച്ചു, അമ്മക്ക് പരിക്ക്, നാലു​പേര്‍ അറസ്റ്റില്‍

‘തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരത്തിലുള്ള വിഷയങ്ങളിലാണ് യുഡിഎഫും കോണ്‍ഗ്രസും ശ്രദ്ധ പുലര്‍ത്തുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്ന സമീപനം ജനങ്ങള്‍ തുറന്നുകാട്ടും. ഇതിനെതിരായ ശക്തമായ വികാരം തെരഞ്ഞെടുപ്പില്‍ ഉണ്ടാകും’, മന്ത്രി പറഞ്ഞു.

അതേസമയം, പരനാറി, നികൃഷ്ടജീവി, കുലംകുത്തി പരാമര്‍ശങ്ങള്‍ നടത്തിയത് പിണറായി വിജയനാണെന്നും, അതിനെതിരെയൊന്നും കേസെടുത്തിട്ടില്ലെന്നും കോൺഗ്രസ്‌ നേതാവ് ടി സിദ്ധിഖ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button