
കുമളി: സ്ത്രീധനം ചോദിച്ച് മകന്‍റെ ഭാര്യയെയും കുഞ്ഞിനെയും തീവെച്ച് കൊല്ലാന്‍ നടത്തിയ ശ്രമത്തിൽ, പൊള്ളലേറ്റ് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. കൂലിത്തൊഴിലാളിയായ പെരിയ കറുപ്പനാണ് (53) മദ്യലഹരിയില്‍ മകന്‍ അരുണ്‍ പാണ്ട്യന്‍റെ ഭാര്യ സുഖപ്രിയ (21), മകന്‍ ഒരു വയസ്സുള്ള യാഗിദ് എന്നിവരെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്.
ചൊവ്വാഴ്ച വൈകീട്ട് തേനി ജില്ലയിലെ കമ്പത്തിന് സമീപം നാരായണ തേവന്‍പെട്ടിയിലാണ് സംഭവം. ഗുരുതര പരിക്കേറ്റ അമ്മയെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Also : കുലംകുത്തി, പരനാറി പ്രയോഗങ്ങൾക്ക് മാത്രം എന്തേ കേസെടുത്തില്ല, ഇത് വെറും ഭയപ്പെടുത്തലാണ്: ടി സിദ്ദിഖ്
തീ ആളിപ്പടര്‍ന്നതോടെ സമീപവാസികള്‍ ചേര്‍ന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പെരിയ കറുപ്പന്‍, ഭാര്യ ഒച്ചമ്മാള്‍, രണ്ട് മക്കള്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
Post Your Comments